go

97 കുടുംബങ്ങൾക്ക് പട്ടയം നൽകണമെന്ന് കുന്നംകുളം നഗരസഭ കൗൺസിൽ യോഗം ആവശ്യപ്പെട്ടു

SHARE

കുന്നംകുളം ∙ മുനിമട വാർഡിൽ കോട്ടക്കുന്നിലേക്കു മാറ്റി താമസിപ്പിച്ചവരും ചൊവ്വന്നൂർ റീസർവെ പ്രദേശത്തുമുള്ളവരും അടക്കം ആകെ 97 അപേക്ഷകർക്ക് പട്ടയം അനുവദിക്കണമെന്ന് നഗരസഭ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു ആർഎംപി അംഗം പി.കെ. ബിനീഷ് അവതരിപ്പിച്ച പ്രമേയം യോഗം ഐക്യകണേ്ഠന പാസാക്കി.

ചേരി നിർമാർജനത്തിന്റെ ഭാഗമായി പാറപ്പുറം ചേരിയിൽ നിന്നു 19 വർഷം മുൻപ് കോട്ടക്കുന്നിലേക്ക് മാറ്റി താമസിപ്പിച്ച 17 കുടുംബങ്ങൾക്ക് ഇതുവരെയും പട്ടയം ലഭിച്ചില്ലെന്ന് ബിനീഷ് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. കൂടാതെ അടുപ്പുട്ടി മേഖലയിലുള്ള 80 കൈവശക്കാർക്ക് സ്ഥലം പതിച്ചു നൽകുന്നതിന് നിരാക്ഷേപ പത്രം ആവശ്യപ്പെട്ട് തഹസിൽദാർ‍ നഗരസഭയ്ക്കു കത്തു നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ അടിയന്തിര കൗൺസിൽ യോഗം. നഗരസഭാധ്യക്ഷ സീത രവീന്ദ്രൻ അധ്യക്ഷയായി.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama