go

കനാലിലേക്ക് ഓട്ടോ ടാക്സി വീണു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

Thrissur News
പുല്ലൂർ പാലത്തിന് സമീപം മുല്ലശേരി കനാലിലേക്ക് മറിഞ്ഞ ഓട്ടോ ടാക്സി.
SHARE

പാവറട്ടി ∙ മുല്ലശേരി കനാലിലേക്ക് ഓട്ടോ ടാക്സി മറിഞ്ഞു. പെരുവല്ലൂർ കണ്ണേങ്ങാത്ത് പുല്ലൂർ പാലത്തിന് സമീപം രാത്രിയാണ് അപകടം സ്ത്രീകളും കുട്ടിയും ഡ്രൈവറും ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന 4പേരും അത്ഭുതകരമായി രക്ഷപ്പെട്ടു.

പാലത്തിന് സമീപമുള്ള നിലംപതി കാണാതെ വാഹനം നിയന്ത്രണം വിട്ടതാണ് മറിയാൻ കാരണം. പാലത്തിന്റെ കൈവരികളിൽ ചിലത് തകർന്നിട്ടുണ്ട്. കനാലിൽ വെള്ളം കുറവായിരുന്നത് ഇവർക്ക് തുണയായി. രാത്രി മീൻപിടിത്തവുമായി കനാലിൽ ഉണ്ടായിരുന്നവരാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. പുല്ലൂർ പാലത്തിലും പരിസരത്തും തെരുവ് വിളക്കുകളില്ല.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama