go

റൂട്ട് മാറി സ്വകാര്യ ബസ് ‘പറന്നു’; പരിശോധിച്ച പൊലീസിന് ‘കിളി’യുടെ ചീത്തവിളി

Thrissur News
ഇൻസെറ്റിൽ അനീഷ്
SHARE

ഇരിങ്ങാലക്കുട ∙ റൂട്ട് മാറി പായുന്ന സ്വകാര്യ ബസുകൾ പരിശോധിക്കുന്നതിനിടെ പൊലീസിന് നേരെ അസഭ്യവർഷം നടത്തിയ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. തൃശൂർ–കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന സുബ്രഹ്മണ്യം ബസിലെ ജീവനക്കാരൻ കൊറ്റനല്ലൂർ സ്വദേശി മച്ചാട്ട് വീട്ടിൽ അനീഷിനെയാണ്(30) എസ്ഐ സി.വി.ബിബിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.

രാവിലെ റൂട്ട് മാറി ഓടിയ മറ്റാരു ബസ് ബൈപാസ് റോ‍ഡിൽ മാസ് തിയറ്റററിന് സമീപം സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇത്തരം ബസുകൾക്കെതിരെ നടപടി എടുക്കുന്നതിനിടെയാണ് സംഭവം. പെർമിറ്റ് ലംഘിച്ച് അമിതവേഗതയിൽ എത്തിയ സുബ്രഹ്മണ്യം ബസ് തടഞ്ഞ് പരിശോധിക്കുന്നതിനിടെ പൊലീസിനു നേരെ തട്ടിക്കയറുകയായിരുന്നു. പൊലീസിന്റെ ജോലിക്ക് തടസം സൃഷ്ടിച്ചെന്നാണ് കേസ്. പ്രതിയെ റിമാൻഡ് ചെയ്തു.

പെർമിറ്റ് ലംഘിക്കുന്ന ബസുകൾക്കെതിരെ കർശന നടപടി തുടരുമെന്നും വാഹനാപകടങ്ങൾ കുറയ്ക്കാനുള്ള ‘സേഫ് ‍‍ഡ്രൈവ്’ പദ്ധതിപ്രകാരം വാഹന പരിശോധനയ്ക്കായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും സിഐ എം.കെ.സുരേഷ്കുമാർ അറിയിച്ചു.

എസ്ഐക്കു നേരെ ബസ് ജീവനക്കാരുടെ വെല്ലുവിളി
ഇരിങ്ങാലക്കുട ∙ പെർമിറ്റ് ലംഘനം നടത്തിയ ബസുകൾ പരിശോധിച്ച എസ്ഐയ്ക്കു നേരെ പിടിയിലായ ബസിലെ ജീവനക്കാരുടെ വെല്ലുവിളി. ബസ് അസോസിയേഷനുകളെ ഉപയോഗിച്ച് എസ്ഐയ്ക്കെതിരെ ശക്തമായ പ്രതിഷേധപരിപാടികൾ നടത്തുമെന്നായിരുന്നു സംഭവസ്ഥലത്ത് തടിച്ചുകൂടിയ ജനങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും സാന്നിധ്യത്തിൽ ബസ് ജീവനക്കാരുടെ ഭീഷണി.

റൂട്ട് മാറി ഓടിയ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരുക്ക്
ഇരിങ്ങാലക്കുട ∙ റൂട്ട് മാറി ഓടിയ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരുക്ക്. കാട്ടുങ്ങച്ചിറ സ്വദേശി തൊടുപറമ്പൻ രാജന്റെ ഭാര്യ സോണിയയ്ക്കാണ്(38) പരുക്കേറ്റത്. ബൈപാസ് റോഡിൽ മാസ് തിയറ്ററിനു സമീപം രാവിലെ ഒൻപതരയോടെയാണ് അപകടം. തൃശൂരിൽനിന്ന് വരികയായിരുന്ന കാശിനാഥൻ എന്ന ബസാണ് ഇടിച്ചത്.

trissur-accident-bus

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിനടിയിലേക്കു പോയി. സോണിയയെ ആദ്യം സഹകരണ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോളജ് ജംക്​ഷനിൽനിന്ന് വൺവേ തിരിഞ്ഞ് സ്റ്റാൻഡിലേക്ക് പോകേണ്ട ബസാണ് ബൈപാസിലൂടെ പാഞ്ഞത്.

SHARE
MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama