go

ഗുരുവായൂർ റെയിൽവേ 25 വർഷം പിന്നിട്ടു; വികസനരംഗത്ത് കിതപ്പ് മാത്രം

  ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ.
ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ.
SHARE

ഗുരുവായൂർ ∙ തൃശൂർ–ഗുരുവായൂർ പാതയിൽ ട്രെയിൻ ഓടിത്തുടങ്ങിയിട്ട് ഇന്നലെ കാൽനൂറ്റാണ്ട് പിന്നിട്ടു. ലീഡർ കെ.കരുണാകരന്റെ ശ്രമഫലമായി ആരംഭിച്ച ഗുരുവായൂർ റെയിൽവേ 1994 ജനുവരി ഒമ്പതിന് അന്നത്തെ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവാണ് ഉദ്ഘാടനം ചെയ്തത്.  തൃശൂരിൽ നിന്ന് വടക്കൻ കേരളത്തിലേക്കുളള്ള ബൈപാസ് ആയി ആരംഭിച്ച പാതയിൽ പ്രതീക്ഷകൾ ഇപ്പോഴും കിതച്ചു നിൽപാണ്. കുറ്റിപ്പുറത്തേക്ക് പാത നീട്ടാൻ അന്നത്തെ റെയിൽവേ മന്ത്രി സുരേഷ് കൽമാഡി 1995 ഡിസംബർ 17ന് തറക്കല്ലിട്ടു.

പദ്ധതി അട്ടിമറിക്കപ്പെട്ടു. തിരൂരിലേക്കോ താനൂരിലേക്കോ പാത നീട്ടാനായി പിന്നീട് തീരുമാനം. ഒടുവിൽ ഗുരുവായൂർ–തിരുനാവായ എന്നു തീരുമാനിച്ചു. സർവേ പൂർത്തിയാക്കി. സ്ഥലം ഏറ്റെടുക്കാൻ നടപടി ആരംഭിച്ചു. ചില എതിർപ്പുകളുണ്ടായതോടെ പ്രവർത്തനം നിലച്ചു. സർക്കാരുകൾക്കൊന്നും പരിഹാരമുണ്ടാക്കാനായില്ല. സ്ഥലമെടുപ്പിനുള്ള  5 കോടി രൂപ 2015ൽ കുറുപ്പുന്തറ പാതയ്ക്കായി മാറ്റി. റവന്യു റിക്കവറി തഹസിൽദാരുടെ ഓഫിസ് പൂട്ടി. ഇതോടെ വടക്കൻപാത എന്ന സ്വപ്നം അവസാനിച്ചു. ഗുരുവായൂർ  സ്റ്റേഷൻ തുടങ്ങുമ്പോൾ നാഗർകോവിൽ എക്സ്പ്രസും 2 പാസഞ്ചർ ട്രെയിനുകളുമാണുണ്ടായിരുന്നത്. 

പിന്നീട് എറണാകുളം പാസഞ്ചർ  തുടങ്ങി. തിരുവനന്തപുരം ഇന്റർസിറ്റിയും പുനലൂർ ഫാസ്റ്റ് പാസഞ്ചറും ആരംഭിച്ചത് നേട്ടമായി. റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ് ഫോം നീളം കൂട്ടി. 5 പ്ലാറ്റ്ഫോമുകളാക്കി. ഫുട് ഓവർബ്രിജ് നിർമിച്ചു. സ്റ്റേഷൻ വികസിപ്പിച്ചപ്പോൾ  തിരുവെങ്കിടം പ്രദേശം ഒറ്റപ്പെട്ടു.  റോഡുകൾ മുറിഞ്ഞു. സ്റ്റേഷനിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട്  ബ്രദേഴ്സ് ക്ലബ് സമരരംഗത്താണ്. തൃശൂർ റോഡിൽ ദിവസവും മുപ്പതോളം തവണ റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ ഗതാഗതക്കുരുക്ക് പതിവായി. മേൽപാലം വേണമെന്ന ആവശ്യം സർക്കാരും റെയിൽവേയും അംഗീകരിച്ചെങ്കിലും നടപടികൾ ഇഴയുകയാണ്.

ഭരണത്തിൽ സ്വാധീനമുള്ളവരുടെ  ഇടപെടൽ കൊണ്ടാണ് താനൂർ പാത തിരുനാവായയ്ക്ക് മാറ്റിയത്. 12 വർഷം റെയിൽവേ പണം അനുവദിച്ചതിനു ശേഷമായിരുന്നു മാറ്റം.  ഭരണാധികാരികൾക്കോ രാഷ്ട്രീയ പാർട്ടികൾക്കോ പദ്ധതിയിൽ താൽപര്യമില്ല.  4 നിയോജകമണ്ഡലത്തിലെ എംഎൽഎമാർ ഒരുമിച്ചിരുന്നാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളു. മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകി. ഒന്നും നടക്കുന്നില്ല. റെയിൽവേ ആക്‌ഷൻ കൗൺസിൽ ജനറൽ കൺവീനർ കെ.ജി.സുകുമാരൻ.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama