go

സുരക്ഷിത കേരളം റോഡ് ഷോ ഇന്നും നാളെയും

Thrissur news
പ്രളയത്തെ അതിജീവിക്കുന്ന ഗൃഹനിർമാണ മാതൃകകളുമായി ‘സുരക്ഷിതകേരളം’ പ്രദർശനത്തിന്റെ ഭാഗമായി നടക്കുന്ന റോഡ് ഷോ കലക്ടർ ടി.വി.അനുപമ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
SHARE

തൃശൂർ ∙ പ്രളയത്തെ അതിജീവിക്കുന്ന ഗൃഹനിർമാണ മാതൃകകളുമായി ‘സുരക്ഷിതകേരളം’ പ്രദർശനം 13,14 തീയതികളിൽ തൃശൂർ ശ്രീ ശങ്കര ഓഡിറ്റോറിയത്തിൽ നടക്കും. ഇതിന്റെ ഭാഗമായി നടക്കുന്ന റോഡ് ഷോ ഇന്നും നാളെയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കും.

ഇന്ന് ചാലക്കുടി, കൊരട്ടി മേഖലകളിലും നാളെ  തൃശൂർ ടൗണിലും മണ്ണുത്തി എന്നിവിടങ്ങളിലുമാണ് റോഡ് ഷോ. പ്രളയപുനർനിർമാണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ, കേരള പുനർ നിർമാണ പദ്ധതി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, യുഎൻഡിപി എന്നിവ സംയുക്തമായി മലയാള മനോരമയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സുരക്ഷിത കേരളം ബോധവൽക്കരണ ക്യാംപയിന്റെ ഭാഗമാണിത്. 

തകർന്നുപോയ പാർപ്പിടങ്ങൾക്കും അടിസ്ഥാന സൗകര്യമേഖലയ്ക്കും മുൻഗണന നൽകിയുള്ള പുനർനിർമാണമാണ് സർക്കാർ നടത്തുന്നത്. ഇതിൽ പാർപ്പിടങ്ങൾക്ക് പ്രാധാന്യം നൽകി, വീടുകളുടെ അറ്റകുറ്റപ്പണികളും പുനർനിർമാണവും വലിയ ദൗത്യമായി സർക്കാരും വിവിധ ഏജൻസികളും ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സുരക്ഷിത കേരളം ബോധവൽക്കരണ ക്യാംപയിൻ. 

വീടുകളുടെ പുനർനിമാണം മാത്രമല്ല, ഭാവിയിൽ സംഭവിച്ചേക്കാവുന്ന പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാവുന്നതും പരിസ്ഥിതിസൗഹൃദവുമായ നിർമാണരീതികളെക്കുറിച്ചുള്ള ബോധവൽക്കരണവും ഇതിന്റെ ഭാഗമാണ്. പ്രളയത്തെ അതിജീവിക്കുന്ന കെട്ടിടനിർമാണ രീതി സ്വീകരിക്കാൻ സർക്കാർ സേവനങ്ങൾ ഉപയോഗിക്കാം. നിർമാണ പ്രവർ‌ത്തനങ്ങളെക്കുറിച്ചും സാങ്കേതിക രീതികളെ സംബന്ധിച്ചും മാതൃകകൾ സഹിതം വിശദീകരിക്കുന്ന പ്രദർശനമാണ് 13,14 തീയതികളിൽ നടക്കുന്നത്. ഇതു സംബന്ധിച്ച് വിവരങ്ങൾ യുഎൻ ഡവലപ്‌മെന്റ് പ്രോഗ്രാം വോളന്റിയർമാർ വിശദീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9895300555.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama