go

ഗുരുവായൂർ അർബൻ ബാങ്ക്: നാളെ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലേക്ക്

SHARE

ഗുരുവായൂർ ∙ വർഷങ്ങളായി യുഡിഎഫ് ഭരിക്കുന്ന അർബൻ ബാങ്ക് ഭരണസമിതിയുടെ കാലാവധി ഇന്ന് വൈകിട്ട് അഞ്ചിന് പൂർത്തിയാകും. നാളെ മുതൽ അഡ്മിനിസ്ട്രേറ്റർക്കാകും ഭരണച്ചുമതല.ബാങ്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞ 31ന് നടക്കേണ്ടതായിരുന്നു. 

എൽഡിഎഫിലെ ടി.ടി.ശിവദാസൻ നൽകിയ പരാതിയിൽ കോഴിക്കോട് സഹകരണ ആർബിട്രേഷൻ കോടതി തിരഞ്ഞെടുപ്പ് നടപടികൾ തടഞ്ഞ് 28ന് ഉത്തരവായി.ഇതിനെതിരെ ബാങ്കും യുഡിഎഫും ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഇന്നലെ ആർബിട്രേഷൻ കോടതിയുടെ വിധി റദ്ദാക്കി. 

ബാങ്കിലെ ഉദ്യോഗ  നിയമനം സംബന്ധിച്ച ക്രമക്കേടിനെ തുടർന്ന് കോൺഗ്രസിലെ ഒരു വിഭാഗം മാസങ്ങളായി  സമരത്തിലാണ്. ഇവർ എൽഡിഎഫുമായി യോജിച്ച് മത്സരരംഗത്തുണ്ട്. 

കോൺഗ്രസിലെ മറ്റൊരു വിഭാഗവും സ്ഥാനാർഥികളെ നിർത്തി ഭരണസമിതിയോട് വിയോജിപ്പ് പ്രകടിപ്പിച്ചു.നിലവിലുള്ള യുഡിഎഫ് ഭരണസമിതിയുടേതടക്കം 3 പാനലുകൾ  മത്സരരംഗത്തുണ്ടായിരുന്നു.തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് വ്യക്തമായ ധാരണയില്ല.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama