go

വർഗീയ ധ്രുവീകരണത്തിന് സിപിഎം ശ്രമം: ഹൈദരലി ശിഹാബ് തങ്ങൾ

Thrissur-Thrippayar-panakkad
തൃപ്രയാര്‍ ടിഎസ്ജിഎ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുസ്‌ലിം ലീഗ് ജില്ലാ നേതൃസംഗമം സംസ്ഥാന പ്രസി‍ഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
SHARE

തൃപ്രയാർ ∙ കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനാണു സിപിഎം ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. മുസ്‌ലിംലീഗ് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു.

നാലു വോട്ടിനു വേണ്ടി എന്തു നെറികേടും കാണിക്കുന്ന സിപിഎമ്മിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യത്തെ തെരുവിൽ ചോദ്യം ചെയ്യാനും അതിന്റെ പേരിൽ പരസ്പരം കുഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള സിപിഎമ്മിന്റെ ഗൂഢതന്ത്രങ്ങളെ പൊതുജന മധ്യത്തിൽ തുറന്നു കാണിക്കേണ്ടതുണ്ട്. വിശ്വാസ ആചാരങ്ങൾ ഏതു മതത്തിന്റെ പേരിലായാലും അത് സംരക്ഷിക്കുന്ന കാര്യത്തിൽ മുസ്‌ലിം ലീഗ് വിട്ടുവീഴ്ച ചെയ്യില്ല.

ശബരിമല വിഷയത്തിൽ നവോത്ഥാനത്തിന്റെ പേരിൽ വനിതാമതിൽ കെട്ടിയവർ വർഗീയത വളർത്താനുള്ള ശ്രമമാണ് നടത്തിയത്. ഇത് തിരിച്ചറിയാനും സിപിഎം വിരിക്കുന്ന വലയിൽ വീഴാതിരിക്കാനും എല്ലാവരും ജാഗ്രത പുലർത്തണം. 

ജനാധിപത്യ-മതേതര സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് സംഘപരിവാർ ഭരണം നടത്തിയതെന്നും ഇന്ത്യ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ പോർമുഖമാണ് വരുന്ന തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. 

 സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, ജില്ല ജനറൽ സെക്രട്ടറി പി.എം. അമീർ, കെ.എൻ.എ ഖാദർ, ടി.എ. അഹമ്മദ്കബീർ എംഎൽഎ, പി.എ. റഷീദ്, സി.എച്ച്. റഷീദ്, കെ.എസ്. ഹംസ, പി.എം. സാദിക്കലി, ഇ.പി. കമറുദീൻ, എം.പി. കുഞ്ഞിക്കോയ തങ്ങൾ എന്നിവർ പ്രസംഗിച്ചു.

ലീഗിന്റെ മൂന്നാംസീറ്റ് ചർച്ച ചെയ്യും

തൃപ്രയാർ  ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.തൃപ്രയാറിൽ നടക്കുന്ന മുസ്‌ലിം ലീഗ് നേതൃസംഗമം ഉദ്ഘാടനത്തിനെത്തിയ തങ്ങൾ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. 

ഘടകകക്ഷികളുമായി ചർച്ച ചെയ്ത് 18 നുള്ളിൽ സീറ്റ് തീരുമാനമുണ്ടാകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama