go

അയ്യങ്കാവ് മൈതാനം ; ‘നികത്തരുത്, റോഡ് അടയ്ക്കരുത്’;കോടതി

Thrissur-ayyappankavu-ground
SHARE

ഇരിങ്ങാലക്കുട ∙ നഗരസഭ ഓഫിസിന് മുൻപിലെ റോ‍ഡ് അടച്ചു കെട്ടരുതെന്നും അയ്യങ്കാവ് മൈതാനം നികത്തരുതെന്നും നഗരസഭയ്ക്ക് ഇരിങ്ങാലക്കുട അഡീഷനൽ മുൻസിഫ് കോടതി ഉത്തരവ് നൽകി. 

സിപിഐ ടൗൺ സെന്റർ ബ്രാഞ്ച് അംഗങ്ങളായ പി.കെ.സദാനന്ദൻ, കെ.കെ.കൃഷ്ണാനന്ദബാബു എന്നിവർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. 

നഗരസഭ ഓഫിസിന് മുൻപിൽ പതിറ്റാണ്ടുകളായി വാഹനയാത്രയ്ക്കും പ്രഭാതസവാരിക്കുമായി ജനങ്ങൾ ഉപയോഗിച്ചിരുന്ന റോഡ് അടച്ചു കെട്ടാനും തൊട്ടടുത്ത അയ്യങ്കാവ് മൈതാനത്തിന്റെ തെക്കെ ഭാഗം മണ്ണടിച്ച് നികത്താനും നഗരസഭ ശ്രമം നടത്തിയിരുന്നു. ഇതിനെതിരെ സിപിഐയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനങ്ങളും യോഗങ്ങളും നടത്തിയിരുന്നു. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama