go

മെഡിക്കൽ കോളജിൽ സ്പെഷ്യൽറ്റി ഡോക്ടർമാരെ നിയമിക്കണം’

SHARE

വടക്കാഞ്ചേരി ∙ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്പെഷ്യൽറ്റി വിഭാഗങ്ങളിൽ ആവശ്യത്തിനു ഡോക്ടർമാരെ നിയമിക്കുന്നതിനും പേവാർഡ് തുറന്നു പ്രവർത്തിപ്പിക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നു കേരള മഹിളാസംഘം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് ഷീല വിജയകുമാർ ഉദ്ഘാടനം ചെയ്തു. 

സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം എം.ആർ.സോമനാരായണൻ, മണ്ഡലം സെക്രട്ടറി കെ.കെ.ചന്ദ്രൻ, പി.കെ.പ്രസാദ്, ശാന്താമണി മോഹൻ, ഭാഗീരഥി വിജയൻ, ലിനി ഷാജി എന്നിവർ പ്രസംഗിച്ചു. 

വിജയ മുരളീധരൻ, സൗമ്യ അനിൽകുമാർ, ധന്യ അനിലൻ എന്നിവർ സമ്മേളനം നിയന്ത്രിച്ചു. ഭാരവാഹികൾ: വിജയ മുരളീധരൻ(പ്രസി), രത്നമ്മ വേണുഗോപാൽ, സുമതി കൃഷ്ണൻ(വൈസ് പ്രസി), ലിനി ഷാജി(സെക്ര), ധന്യ അനിലൻ, സൗമ്യ അനിൽകുമാർ(ജോയിന്റ് സെക്ര), ഷീല മോഹനൻ(ട്രഷറർ).

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama