go

യുവാവ് കുളക്കടവിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ

  Thrissur News
ഷിബിൻ
SHARE

കൊടുങ്ങല്ലൂർ ∙ എറിയാട് യൂബസാറിൽ വേലംപടി കോളനിയിൽ പാറാശേരി ശിവന്റെ മകൻ ഷിബിനെ (35) ദുരൂഹ സാഹചര്യത്തിൽ കുളക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തി.  തറവാടിനു സമീപമുള്ള പറമ്പിലെ കുളത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഷിബിന്റെ മാലയും 6000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.  മൊബൈൽ ഫോൺ മൃതദേഹത്തോടു ചേർന്നു കിടന്നിരുന്നു. മൃതദേഹത്തിനു സമീപം കർപ്പൂരം വിതറിയിരുന്നു.

കൽപ്പണിക്കാരനായ ഷിബിൻ മൂന്നു ദിവസം മുൻപാണ് വേലംപടി കോളനിയിലെ തറവാട്ടിൽ നിന്നു ചേന്ദമംഗലം കരിപ്പായി കടവിൽ വാടകവീട്ടിലേക്ക് താമസം മാറ്റിയത്.ഇന്നലെ കോളനിക്കു സമീപമുള്ള വിവാഹ വീട്ടിലെത്തിയ ഷിബിൻ തറവാട്ട് വീട്ടിൽ ബൈക്ക് വച്ചു വീട്ടിൽ നിന്നിറങ്ങിയതാണ്. 

മരണത്തിൽ സംശയമുള്ളതായി ബന്ധുക്കളും നാട്ടുകാരും മൊഴി നൽകി. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. ഭാര്യ: അഭിരാമി. മകൾ: അഭിനവ്.എസ്ഐ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും വിരലടയാള വിദഗ്ധരും തെളിവെടുത്തു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama