go

ആദ്യ പ്രസവത്തിൽ 15 കുഞ്ഞുങ്ങൾ!, സൂസനും കുഞ്ഞുങ്ങൾക്കും സുഖം

  15 കുഞ്ഞുങ്ങൾക്കു ജന്മം നൽകിയ സൂസൻ എന്ന ബുൾ മാസ്റ്റിഫ്  മണ്ണുത്തി വെറ്റിനറി കോളജിലെ മൃഗചികിത്സ പഠനസമുച്ചയത്തിൽ
15 കുഞ്ഞുങ്ങൾക്കു ജന്മം നൽകിയ സൂസൻ എന്ന ബുൾ മാസ്റ്റിഫ് മണ്ണുത്തി വെറ്റിനറി കോളജിലെ മൃഗചികിത്സ പഠനസമുച്ചയത്തിൽ
SHARE

മണ്ണുത്തി ∙ ആദ്യ പ്രസവത്തിൽ 15 കുഞ്ഞുങ്ങൾക്കു ജന്മം നൽകിയ സൂസൻ സുഖം പ്രാപിച്ചു. മണ്ണുത്തി വെറ്ററിനറി കോളജിൽ പുതുതായി ആരംഭിച്ച മൃഗചികിത്സ പഠനസമുച്ചയത്തിലെ ആധുനിക സാങ്കേതിക സംവിധാനങ്ങളാണ് സൂസൻ എന്ന നായയ്ക്കു രക്ഷയായത്. 5 കുഞ്ഞുങ്ങൾക്കു ജന്മം നൽകിയ ശേഷം അവശനിലയിലായ സൂസനെ വെറ്ററിനറി കോളജിലെത്തിച്ചതോടെയാണ് രക്ഷിക്കാനായത്.

എക്‌സ്‌റേയും സോണോഗ്രാഫിയും ഉൾപ്പെടുന്ന വിദഗ്ധ പരിശോധനയിൽ 10 കുഞ്ഞുങ്ങൾ കൂടി വയറ്റിലുണ്ടെന്നു കണ്ടെത്തി. വിളർച്ച മൂലം അവശനിലയിലായ നായ ശസ്ത്രക്രിയയ്ക്ക് അനുയോജ്യമായ സാഹചര്യത്തിലായിരുന്നില്ല. ഇതോടെ അടിയന്തരമായി രക്തം നൽകണമെന്നു ഡോക്ടർമാർ നിർദേശിച്ചു.

മെഡിസിൻ യൂണിറ്റിൽ സജ്ജീകരിച്ചിരിക്കുന്ന അത്യാധുനിക ബ്ലഡ് യൂണിറ്റിൽ ആരോഗ്യവതിയായ മറ്റൊരു നായയിൽ നിന്നു രക്തം സ്വീകരിച്ചു. പിന്നീടു ഗൈനക്കോളജി വിഭാഗത്തിൽ ശസ്ത്രക്രിയയിലൂടെ ബാക്കിയുള്ള കുഞ്ഞുങ്ങളെ പുറത്തെടുത്തു. 12 മണിക്കൂർ നിരീക്ഷണത്തിനു ശേഷം നായയും കുഞ്ഞുങ്ങളും സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. മാളിയേക്കൽ ഡാനിയുടെ ഉടമസ്ഥതയിലുള്ള നായയാണ് 18 മാസം പ്രായമുള്ള സൂസൻ.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama