go

ദാഹിച്ചു വലയേണ്ട, കിളികൾക്കിതാ... വാട്ടർ ബോട്ടിൽ

   തേക്കിൻകാട് മൈതാനത്തു പക്ഷികൾക്കു വെള്ളം കുടിക്കാൻ ഒരുക്കിയ മൺചട്ടിക്കു സമീപം കലക്ടർ ടി.വി. അനുപമയും അസി.കലക്ടർ പ്രേമാനന്ദ കൃഷ്ണനും.
തേക്കിൻകാട് മൈതാനത്തു പക്ഷികൾക്കു വെള്ളം കുടിക്കാൻ ഒരുക്കിയ മൺചട്ടിക്കു സമീപം കലക്ടർ ടി.വി. അനുപമയും അസി.കലക്ടർ പ്രേമാനന്ദ കൃഷ്ണനും.
SHARE

തൃശൂർ ∙ തേക്കിൻകാട് മൈതാനത്തെത്തുന്ന പക്ഷി-മൃഗാദികൾ കൊടും വേനലിൽ വെള്ളം കിട്ടാതെ വലയില്ല. നഗരത്തിലെത്തുന്ന നാൽക്കാലികൾക്കു വെള്ളം കുടിക്കാൻ പണ്ടുകാലത്ത് ഒരുക്കിയ കൽത്തൊട്ടികൾ ഇപ്പോൾ ജലസമൃദ്ധം. ഒപ്പം തേക്കിൻകാട് മൈതാനത്തെ മുപ്പതോളം മരങ്ങളിൽ ദാഹജലത്തൊട്ടികളും തയാറായിക്കഴിഞ്ഞു. കലക്ടർ ടി.വി. അനുപമയ്ക്കു കീഴിൽ കഴിഞ്ഞ പ്രളയകാലത്തു രൂപം കൊണ്ട തൃശൂർ വൊളന്റിയർ സംഘമാണ് മൃഗങ്ങളുടെ ദാഹമകറ്റാനുള്ള ദൗത്യം ഏറ്റെടുത്തത്. 

‘ദാഹജലം ജീവജാലങ്ങൾക്കും’ എന്ന ആശയത്തിന്റെ ചുവടുപിടിച്ച പദ്ധതി കഴിഞ്ഞ ദിവസമാണ് യാഥാർഥ്യമായത്. തേക്കിൻകാട് മൈതാനത്ത് വർഷങ്ങളായി വൃത്തിയില്ലാതെ കിടന്നിരുന്ന കൽത്തൊട്ടികൾ സന്നദ്ധസേന വൃത്തിയാക്കി. ഇതോടൊപ്പം തുറന്ന ടാങ്കുകളിൽ വെള്ളം നിറച്ചും ചെറിയ മൺചട്ടികളിൽ വെള്ളം നിറച്ചും മരങ്ങളിൽ തൂക്കിയിട്ടു. 

മൈതാനത്തെ മുപ്പതോളം മരങ്ങളിൽ കളിമൺ പാത്രങ്ങളിൽ വെള്ളം ഒരുക്കിയിട്ടുണ്ട്. വെള്ളം തീരുന്നതിനതിനനുസരിച്ച് വെള്ളം നിറയ്ക്കാൻ സേനാംഗങ്ങളെത്തും. വേനൽ അവസാനിക്കും വരെ പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സംഘത്തിന്റെ തീരുമാനം. കലക്ടറോടൊപ്പം അസി.കലക്ടർ പ്രേമാനന്ദ കൃഷ്ണൻ, തൃശൂർ ഫയർ സ്റ്റേഷൻ ഓഫിസർ എ.എൽ.ലാസർ തുടങ്ങിയവർ പദ്ധതി യാഥാർഥ്യമാക്കാൻ സഹകരിച്ചു. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama