go

അവധി ചോദിച്ചു വിളിക്കല്ലേ; ഫെയ്സ്ബുക്കിൽ കലക്ടറുടെ അഭ്യർഥന

TV Anupama
SHARE

തൃശൂർ ∙ സംസ്ഥാനത്ത് കാലവർഷം ശക്തമാകുമ്പോൾ സ്കൂളുകൾക്ക് അവധിയുണ്ടോ എന്നാണ് പലർക്കും അറിയേണ്ടത്. ഇതിനായി ആശ്രയിക്കുന്നതാകട്ടെ കലക്ടർമാരെയും. ഫെയ്സ്ബുക്കിലൂടെയും ഫോണിലൂടെയുമാണ് അന്വേഷണങ്ങൾ അധികവും. എന്നാൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിലേർപ്പെടുന്ന കലക്ടർമാർക്ക് ഈ ‘അവധി വിളികൾ’ സമ്മാനിച്ചത് തലവേദനയും. ഇടതടവില്ലാതെ വിളി വന്നതോടെ തൃശൂർ കലക്ടർ ടി.വി.അനുപമ ഫെയ്സ്ബുക് കുറിപ്പിട്ടു. 

അവധി പ്രഖ്യാപിക്കുന്നതിനു നിബന്ധനകളുണ്ട്. മാനദണ്ഡങ്ങൾ ഒത്തുവരുമ്പോൾ ജില്ലയ്ക്ക് അവധി പ്രഖ്യാപിക്കും. എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്താണ് ശ്രമിക്കുന്നത്. ഒരുപാട് ഫോൺകോളുകൾ വരുമ്പോൾ നമ്പർ തിരക്കിലാകുന്നു. അതുകാരണം അടിയന്തര സഹായം ആവശ്യമുള്ളവർക്ക് ഫോൺ കണക്ട് ആകുന്നില്ല. അവധി ചോദിച്ചു വിളിക്കല്ലേ എന്ന അഭ്യർഥനയോടെയാണ് കുറിപ്പ്.

മഴക്കെടുതിൽ ദുരിതം അനുഭവിക്കുന്നവരുടെയും കാണാതാകുന്നവരുടെയും വിവരം അറിയാനാകുന്നില്ല. ഇനി അവധി തേടി വിളിക്കുമ്പോൾ അടിയന്തര സഹായം ആവശ്യമുള്ളവർക്ക് തടസ്സമാകുന്നില്ലെന്ന് ഉറപ്പുവരുത്താനും ടി.വി.അനുപമ അഭ്യർത്ഥിക്കുന്നു. സുരക്ഷിതമായ മഴക്കാലം ആശംസിച്ചാണ് കലക്ടർ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama