go

എക്‌സ് റേ യന്ത്രഭാഗം പൊട്ടി വീണു; രോഗി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

എക്‌സ്-റേ യന്ത്രത്തിന്റെ പ്രധാന ഭാഗമായ ഹെഡ് പൊട്ടി വീണപ്പോൾ.
എക്‌സ്-റേ യന്ത്രത്തിന്റെ പ്രധാന ഭാഗമായ ഹെഡ് പൊട്ടി വീണപ്പോൾ.
SHARE

തൃശൂർ ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ എക്‌സ്-റേ യന്ത്രത്തിന്റെ പ്രധാന ഭാഗമായ ഹെഡ് പൊട്ടി നിലം പൊത്തി. ഏകദേശം അഞ്ചടിയോളം ഉയരത്തിൽ നിന്ന് ഭാരം കൂടിയ യന്ത്രഭാഗം രോഗിയെ പരിശോധനയ്ക്കായി കിടത്തുന്ന മേശയിലേക്കു പതിക്കുകയായിരുന്നു. രോഗി എഴുന്നേറ്റതിനു തൊട്ടുപിന്നാലെയായിരുന്നു സംഭവം.

കഴിഞ്ഞ അർധരാത്രി ഡിജിറ്റൽ എക്‌സ്- റേ യൂണിറ്റിലാണ് അപകടമുണ്ടായത്. ഹെഡ് മുകളിൽ ഉറപ്പിച്ചു നിർത്തിയിരുന്ന സ്‌ക്രൂ തുരുമ്പെടുത്തു ദ്രവിച്ചതാണു നിലം പതിക്കാൻ കാരണമെന്നു കണ്ടെത്തിയിട്ടുണ്ട്. യന്ത്രം നന്നാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.യന്ത്രം സ്ഥാപിക്കുന്നതിനു മുൻപു ഗുണമേന്മാ പരിശോധന നടത്തിയിരുന്നില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

യന്ത്രം എത്തിയ വിവരം സംസ്ഥാന റേഡിയേഷൻ സേഫ്റ്റി ഡയറക്ടറേറ്റിനെ അറിയിച്ചിരുന്നില്ല. കേന്ദ്ര ആണവോർജ റഗുലേറ്ററി ബോർഡിന്റെ പരിശോധനകൾക്കു ശേഷമാണ് യന്ത്രം ആശുപത്രിയിലെത്തിച്ചതെന്നാണു വിശദീകരണം. സ്ഥാപിച്ച് ഒരു വർഷത്തിനുള്ളിൽ പ്രധാന യന്ത്രഭാഗം നിലം പൊത്തിയ സാഹചര്യത്തിൽ വിശദമായ ഗുണമേന്മ പരിശോധന നടത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama