go

നാട്ടുകാരിൽ ഭീതി പടർത്തി ഭൂമിക്കടിയിൽ നിന്ന് ശബ്ദം

thrissur-under-ground-sound
ചിറ്റണ്ട മനപ്പടി വനത്തില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്ക ശബ്ദം കേട്ട സ്ഥലത്ത് തൃശൂരില്‍ നിന്നെത്തിയ ജിയോളജി വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നു.
SHARE

എരുമപ്പെട്ടി∙ ചിറ്റണ്ട മനപ്പടി വനത്തിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കം ഉയർന്നത് നാട്ടുകാരിൽ ഭീതി പരത്തി. രാവിലെ വനത്തിൽ ആടുകളെ മേയ്ക്കാൻ പോയവരാണ് ഒച്ച കേട്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് വില്ലേജ് ഓഫിസർ കെ.എസ്. റഹ്മത്തും വാർഡ് അംഗം സി.കെ. രാജനും പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും തൃശൂരിൽ നിന്ന് ജിയോളജി വകുപ്പ് അധികൃതരും സ്ഥത്തെത്തി. 

തുടർന്ന് ജിയോളജിസ്റ്റ് എം.സി. കിഷോറിന്റെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. ഇൗ പ്രദേശത്ത് ഭൂമിക്കടിയിലെ പാറകൾക്കിടയിലൂടെ വെള്ളം കടന്നു പോകുന്ന ശബ്ദമാണ് കേൾക്കുന്നതെന്നും ഉരുൾ പൊട്ടൽ സാധ്യതയില്ലെന്നും ജിയോളജി വകുപ്പ് അധികൃതർ വ്യക്തമാക്കി. എന്നാൽ ശക്തമായ മഴ തുടർന്നാൽ കുന്നിൻ പ്രദേശമായതിനാൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama