go

ആധാരങ്ങൾ എവിടെ തിരഞ്ഞു തിരഞ്ഞ് അന്തോണി

thrissur news
പൊളിച്ച കെട്ടിടത്തിനുള്ളിൽ ആധാരങ്ങൾ തിരയുന്ന അന്തോണി.
SHARE

തൃശൂർ∙ ഒരു രാത്രികൊണ്ടു പൊളിച്ച കെട്ടിടത്തിനടിയിൽ കുടുങ്ങിപ്പോയത് ഒട്ടേറെ വിലപ്പെട്ട വസ്തുക്കൾ. ആധാരങ്ങളടക്കമുള്ളവ നശിച്ചുപോയത് ആശങ്കയ്ക്കിടയാക്കി. അരനൂറ്റാണ്ടിലേറെയായി ആധാരമെഴുത്ത് നടത്തുന്ന 77 വയസുകാരൻ മുനയത്ത് അന്തോണിയുടെ കടയ്ക്കുള്ളിൽ ഒട്ടേറെപ്പേരുടെ ആധാരങ്ങളുണ്ടായിരുന്നു. പുതുതായി ആധാരമെഴുതാനുള്ള ചിലരുടെ മുന്നാധാരമടക്കമുള്ള രേഖകളാണ് കെട്ടിടം പൊളിച്ച അവശിഷ്ടങ്ങൾക്ക് അടിയിലായിപ്പോയത്. തന്റെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചുവിട്ടശേഷമാണു കെട്ടിടം പൊളിച്ചതെന്ന് അന്തോണി പറയുന്നു. കെട്ടിടത്തിന്റെ ഹൈറോഡ് ഭാഗം പൊളിക്കുന്ന സമയത്ത് അന്തോണി തന്റെ ആധാരങ്ങളും മറ്റുമെടുക്കാൻ വന്നിരുന്നു.

എന്നാൽ  മറ്റു ഭാഗങ്ങൾ തിങ്കളാഴ്ചയേ പൊളിക്കുകയുള്ളുവെന്നു പറഞ്ഞ് കെട്ടിടത്തിനുള്ളിൽ കയറ്റാതെ പൊലീസും കോർപറേഷൻ അധികൃതരും തിരിച്ചുവിടുകയായിരുന്നു. ഇന്നലെ രാവിലെ എത്തിയ അന്തോണി കണ്ടത് തന്റേതടക്കമുള്ള കടമുറികൾ പൊളിച്ചുകുന്നുകൂട്ടിയതാണ്.  വിലപിടിപ്പുള്ള ആധാരങ്ങൾ കിട്ടിയില്ലെങ്കിൽ മറ്റുള്ളവരോട് എന്തു സമാധാനം പറയുമെന്ന ആശങ്കയിലായിരുന്നു ആന്റണി. രാത്രി വൈകിയും ആധാരം തപ്പുന്നുണ്ട്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama