go

നഗരത്തിന് പ്രളയവലയം

thrissur news
പൂങ്കുന്നം ഹരിശ്രീ മുരുകനഗർ ഭാഗത്തെ വെള്ളക്കെട്ട്.
SHARE

തൃശൂർ∙ മഴ തോർന്നിട്ടും വെള്ളമിറങ്ങാതെ നഗരത്തിനു ചുറ്റും നൂറുകണക്കിനു വീടുകൾ. അയ്യന്തോൾ, പുഴയ്ക്കൽ, പൂങ്കുന്നം, കോലോത്തുംപാടം, പെരിങ്ങാവ്  മേഖലയിൽ മൂന്നുദിവസമായിട്ടും വെള്ളമിറങ്ങാത്ത വീടുകൾ ധാരാളം.   തോർന്ന് ഒരു ദിവസം പിന്നിട്ടിട്ടും ഇവിടെ വെള്ളം കാര്യമായി ഇറങ്ങിയിട്ടില്ല.  കെഎൽഡിസി അടുത്തകാലത്ത് നടത്തിയ ബണ്ട് നിർമാണങ്ങൾക്കുശേഷമാണ്  ഇവിടെ വെള്ളക്കെട്ടെന്നു പ്രദേശ വാസികൾ ആരോപിക്കുന്നു.

thrissur-maithree-nagar
മൈത്രി നഗർ വെള്ളത്തിൽ മുങ്ങിയപ്പോൾ.

പൂങ്കുന്നം ഹരിനഗറിന്റെ താഴ്ന്ന പ്രദേശങ്ങൾ, ഹരിശ്രീ – മുരുകനഗർ, എകെജി നഗർ, ഉദയനഗർ, ഗ്രീൻ പാർക്ക്, ടെംപിൾ അവന്യൂ, പെരിങ്ങാവിന്റെയും കോലോത്തുംപാടത്തിന്റെയും വിവിധ പ്രദേശങ്ങൾ ഇവയൊക്കെ വെള്ളത്തിൽ തന്നെ. 2018 ലെ പ്രളയത്തിലാണ് ഈ പ്രദേശങ്ങളിൽ ഇത്ര വ്യാപകമായി വെള്ളം കയറിയത്. എന്നാൽ ഇതിലും വേഗം ഇവിടെ നിന്നു വെള്ളം വാർന്നുപോയിരുന്നുവത്രെ. ഇത്തവണ പ്രളയം അത്ര ശക്തമാകുന്നതിനുമുൻപേ ഈ മേഖലയിൽ വെള്ളക്കെട്ട് തുടങ്ങി. ദിവസങ്ങൾ കഴിഞ്ഞിട്ടും ഇറങ്ങിപ്പോകുന്നുമില്ല.

thrissur-priyadarsini
പ്രിയദർശിനി നഗറിലെ വെള്ളക്കെട്ട്.

പലയിടത്തും ആളുകൾ ക്യാംപുകളിലോ ബന്ധുവീടുകളിലോ മാറിത്താമസിക്കുകയാണ്. വീടുകളിൽ രണ്ട് അടിയിലേറെ വെള്ളം കയറിയിട്ടുണ്ട്.  ഈ ഇടങ്ങളിലെ കോളനികളെല്ലാം കൂടി അഞ്ഞൂറോളം വീടുകളെങ്കിലുമുണ്ടെന്നാണു കണക്ക്. ഹരിശ്രീ സ്കൂളിന്റെ പരിസരവും വെള്ളത്തിൽ മുങ്ങി.  ഇപ്പോൾ വേണ്ടത്ര പഠനം നടത്തി ശാശ്വത പരിഹാരമുണ്ടാക്കാൻ ഇറിഗേഷൻ വകുപ്പ് മുന്നിട്ടിറങ്ങണമെന്നു വിവിധ റസിഡന്റ്സ് അസോസിയേഷനുകളിലെ അംഗങ്ങൾ ആവശ്യപ്പെട്ടു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama