go

എതിർപ്പ് വിഫലം: പെരുമ്പുഴച്ചിറയും തണ്ണീർക്കായൽ സ്ലൂസും തുറന്നു

thrissur-defence
ജനവാസ കേന്ദ്രങ്ങളിൽ വെള്ളം കയറിയിട്ടും പെരുമ്പുഴ പാലത്തിന്റെ ചീർപ്പ് തുറക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ കാഞ്ഞാണി റോഡ് ഉപരോധിച്ചപ്പോൾ. ചിത്രം: മനോരമ
SHARE

തൃശൂർ∙ കാഞ്ഞാണിക്കടുത്തു അന്തിക്കാട് കോൾ പാടത്തിനു കുറുകെയുള്ള പെരുമ്പുഴ പാലത്തിനു സമീപം നിർമിച്ച താൽക്കാലിക ചിറ നാട്ടുകാർ പൊട്ടിച്ചു. ഇതു തടയാൻ ചിലർ എത്തിയെങ്കിലും പൊലീസ് അനുവദിച്ചില്ല. അന്തിക്കാട്, താന്ന്യം, ചേർപ്പ്, പുള്ള് തുടങ്ങിയ പ്രദേശത്തെല്ലാം വെള്ളം കയറാൻ ഇടയാക്കിയത് ഈ കെട്ടാണ്. 

മഴയ്ക്കു മുൻപേ ഇതു പൊളിക്കാറുണ്ടെങ്കിലും ഇത്തവണ ചിലർ ഇതു പൊളിക്കാൻ സമ്മതിച്ചില്ല. അതോടെയാണു ആയിരക്കണക്കിനു വീടുകൾ വെള്ളത്തിലായത്. ഇന്നലെ ഗ്രാമപഞ്ചായത്ത‌് പ്രസിഡന്റ് വത്സന്റെ നേതൃത്വത്തിൽ കാഞ്ഞാണി– തൃശൂർ റോഡ് ഉപരോധിച്ചു. തുടർന്നു മന്ത്രി വി.എസ്.സുനിൽകുമാറും  എംഎൽഎമാരായ ഗീത ഗോപിയും മുരളി പെരുനെല്ലിയുമെത്തി ചിറ പൊളിക്കാൻ പൊലീസ്, അഗ്നി രക്ഷാ സേന എന്നിവയുടെ സഹായം തേടുകയായിരുന്നു. നാട്ടുകാരാണ് ചിറ പൊട്ടിച്ചത്.

തണ്ണീർക്കായൽ സ്ലൂസ്

മുല്ലശേരി ∙ തണ്ണീർക്കായൽ പടവിലെ പെട്ടിപറ നീക്കി സ്ലൂസ് തുറക്കുന്നതിനെ ചൊല്ലി തർക്കം. ഒടുവിൽ പൊലീസ് സാന്നിധ്യത്തിൽ സ്ലൂസ് തുറന്നു. പാടൂർ വാണിവിലാസം സ്കൂൾ, ഹനുമാൻ കാവ് പരിസരത്ത് രൂക്ഷമായ വെള്ളക്കെട്ടാണ് ഉള്ളത്. ഇവിടെ വീടുകളും റോഡുകളും വെള്ളക്കെട്ടിലാണ്. സ്ലൂസ് തുറക്കാത്തതിനാൽ പാടശേഖരത്തിൽ നിന്ന് വെള്ളം മുല്ലശേരി കനാലിലേക്ക് ഒഴുകിപ്പോകാത്തതായിരുന്നു വെള്ളക്കെട്ടിന് കാരണം. പാടശേഖരത്തിൽ ജലനിരപ്പ് കൂടുതലും കനാലിൽ കുറവുമായിരുന്നു. 

സ്ലൂയിസ് തുറക്കണമെന്ന ആവശ്യം ആദ്യം പാടശേഖര സമിതി അംഗീകര‌ിച്ചില്ല. ഇതാണ് തർക്കത്തിന് കാരണമായത്. മുല്ലശേരി പഞ്ചായത്ത് പ്രസിഡന്റ് എ.പി.ബെന്നിയും പാവറട്ടി പൊലീസും സ്ഥലത്തെത്തി ചർച്ച നടത്തിയതിനെ തുടർന്ന് ഉച്ച കഴിഞ്ഞ് തുറക്കാമെന്ന ധാരണയിലെത്തി. ഉച്ച കഴിഞ്ഞും പാടശേഖര സമിതി സ്ലൂസ് തുറക്കാതിരുന്നതോടെ നാട്ടുകാർ സംഘടിച്ചു. ഇത് സംഘർഷത്തിലെത്തുമെന്നായതോടെ പൊലീസ് വീണ്ടും ഇടപെട്ടു. ഒടുവിൽ സ്ലൂസ് തുറന്ന് വെള്ളം ഒഴുക്കി വിട്ടു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama