go

ചക്കന്റെ കൈപ്പുണ്യം, കുടചൂടുന്ന പാരമ്പര്യം

thrissur-olakkuda
അന്നനാട് പാമ്പൂത്തറ സ്വദേശി പുത്തൻവീട്ടിൽ ചക്കൻ ഓണക്കുടകൾ നിർമാണത്തിൽ.
SHARE

കാടുകുറ്റി∙ ഓണക്കളം ഒരുക്കുന്നതിനും മാവേലിക്കു ചൂടുന്നതിനും ഓലക്കുടകൾ പുത്തൻവീട്ടിൽ ചക്കന്റെ കൈകൾ കൊണ്ടൊരുക്കിയാലേ നാട്ടുകാർക്ക് തൃപ്തിയുള്ളൂ. അപ്പൻ കേളൻ കണ്ഠന്റെ കൈവഴക്കം ചക്കന് അതേപടി ലഭിച്ചുവെന്നാണ്  നാട്ടുകാർ പറയുന്നത്. അന്നനാട് പാമ്പൂത്തറയിലെ വീട്ടിൽ നിന്ന് ചക്കനും കുടുംബാംഗങ്ങളുമുണ്ടാക്കുന്ന ഓലക്കുടകൾക്കും സദ്യയൊരുക്കുവാനുള്ള നെയ്ത്തു പാത്രങ്ങൾക്കും  ഇന്ന് ഇതര സംസ്ഥാനങ്ങളിൽ വരെ ആവശ്യക്കാരുണ്ട്. ഈറ്റയും കുടപ്പനയോലയും നാട്ടിൽ ലഭ്യമല്ലാത്തതാണ് ചക്കനെപ്പോലുള്ള നെയ്ത്തു തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധി. ബാംബു കോർപ്പറേഷൻ വഴി ലഭിക്കാറുള്ള ഈറ്റയും ഇപ്പോൾ കിട്ടുന്നില്ല.

അതുകൊണ്ട് മുളയും, ഈറ്റയുടെ മറ്റൊരു വികഭേദമായ അമയും ഉപയോഗിച്ചാണ് നെയ്ത്ത് മുന്നോട്ടു കൊണ്ടു പോകുന്നത്. പനയോലയിൽ നിർമിക്കുന്ന ഓലക്കുടകളെ പണ്ട് ഓണക്കുടകളെന്നാണ് വിളിച്ചിരുന്നത്. മഴയിൽ ഒരാൾക്കു ചൂടി നടക്കാവുന്ന ചെറിയ കുടമുതൽ വലിയ കുടകൾ വരെ  നിർമിക്കുന്നുണ്ട്.  ഈറ്റയും മുളയും ചൂണ്ടപ്പനയുടെ നാരും ഉപയോഗിച്ചാണ്  കുട ഒരുക്കുന്നത്. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama