go

രാത്രി ബസും വാനും കൂട്ടിയിടിച്ച് 11 പേർക്ക് പരുക്ക്

thrissur-kodakara-bus-accident
കൊടകര.പഴുങ്ങാംകുളത്ത് അർധരാത്രി ഉണ്ടായ അപകടം.
SHARE

കൊടകര∙ ദേശീയപാതയിൽ പെരിങ്ങാംകുളത്ത് ഫ്ലൈഓവറിനു സമീപം  രാത്രി കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസും  വാനും കൂട്ടിയിടിച്ച് 11 പേർക്ക് പരുക്കേറ്റു. കൊട്ടാരക്കര നിന്ന് ബെംഗളൂരുവിന് പോയ ബസാണ് രാത്രി പന്ത്രണ്ടേകാലോടെ എതിരെ വന്ന വാനിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ് റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി. 

ഒരു ലോറിയിൽ ഇടിച്ച ശേഷമാണ് ബസ് വാനിലിടിച്ചത്. നാല് ബസ് യാത്രക്കാർക്കും 7 വാൻ യാത്രികർക്കും പരുക്കേറ്റു. വാൻ യാത്രക്കാരായ നാലു പേരെ തൃശൂർ ജൂബിലി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ കൊടകരയിലെ ശാന്തി ആശുപത്രിയിലാണ്. റിത,റാഷിദ,സിദ്ധിക്ക് എന്നിവരാണ് ജൂബിലിയിൽ പ്രവേശിപ്പിച്ച വാൻ യാത്രക്കാർ. ആരുടെയും നില ഗുരുതരമല്ല. അപകടത്തെ തുടർന്ന്  ദേശീയപാതയിൽ  അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു..

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama