go

കെടിഡിസിയിൽ പായസ മേള

thrissur-ktdc-payasum
കെടിഡിസി പായസമേളയ്ക്കു തുടക്കമായപ്പോൾ.
SHARE

തൃശൂർ ∙ ഓണാഘോഷത്തിന്റെ ഭാഗമായി കെടിഡിസി നടത്തുന്ന പായസ മേളയ്ക്കു വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിനു സമീപത്തുള്ള കെടിഡിസിയുടെ യാത്രി നിവാസിൽ തുടക്കമായി. സ്പെഷൽ പാലട, പരിപ്പു പായസം, അട പ്രഥമൻ, പഴം പായസം എന്നിവയാണ് ഇവിടെ തയാറാക്കുന്നത്.

ഒരു കപ്പ് പായസത്തിനു 40 രൂപയാണ് നിരക്ക്. പഴം പായസത്തിനൊഴികെ ബാക്കി പായസങ്ങൾക്ക് ലീറ്ററിന് 260 രൂപയാണ്. പഴം പായസത്തിനു ലീറ്ററിന് 350 രൂപയാണ്. രാവിലെ 8 മണിക്ക് പായസങ്ങൾ തയാറാകും.

മുൻ വർഷങ്ങളിൽ 7 ദിവസം നടത്തിയിരുന്ന പായസ മേള ഇത്തവണ 3 ദിവസമാക്കി ചുരുക്കിയിട്ടുണ്ട്. 21 ഇനം വിഭവങ്ങളുമായാണ് കെടിഡിസിയുടെ ഓണസദ്യ. 300 രൂപയാണ് നിരക്ക്. തിരുവോണ ദിവസമായ നാളെ  പായസവിതരണം രാവിലെ 7ന് തുടങ്ങും. ഓണ സദ്യയും നാളെ ലഭിക്കും.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama