go

ജില്ലാതല ഓണാഘോഷം ഇന്ന‌ു മുതൽ

thrissur-onam-celebration
ശക്തൻ മാർക്കറ്റിലെ പച്ചക്കറി കടകളിലെ തിരക്ക്.
SHARE

തൃശൂർ ∙ സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാ ഭരണകൂടവും തൃശൂർ കോർപറേഷനും ചേർന്നു സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. ഇന്നു മുതൽ 14 വരെ തേക്കിൻകാട് മൈതാനിയിൽ സിഎംഎസ് സ്കൂളിന് എതിർവശത്തായി സജ്ജമാക്കിയ വേദിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറും.

ഓണാഘോഷങ്ങളുടെ ഉദ്ഘാടനം ഇന്നു വൈകിട്ട് 5ന് മന്ത്രി എ.സി.മൊയ്തീൻ നിർവഹിക്കും. എല്ലാ ദിവസങ്ങളിലും വൈകുന്നേരം 5 മുതൽ 10 വരെയാണ് കലാപരിപാടികൾ. ഇന്ന് രാത്രി 8ന് സിനിമാ താരം ജയരാജ് വാരിയറുടെ നേതൃത്വത്തിൽ ഗാനമേള അരങ്ങേറും. നാളെ വൈകിട്ട് 6ന് സിനിമാ നാടക നടൻ നന്ദ കിഷോറിന്റെ ഹാസ്യ കാരിക്കേച്ചറും രാത്രി 8ന് സ്റ്റീഫൻ ദേവസിയുടെയും സംഘത്തിന്റെയും ഫ്യൂഷൻ സംഗീത മേളയും നടക്കും. 14ന് പുലിക്കളിക്കു ശേഷം നടക്കുന്ന സമാപന സമ്മേളനം മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. 

ഇതേ ദിവസങ്ങളിൽ പീച്ചി–വാഴാനി അണക്കെട്ടുകളുടെ സമീപത്തും സ്നേഹതീരം, ചാവക്കാട് ബീച്ചുകളിലും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ വിവിധ കലാപരിപാടികൾ നടക്കും.ജില്ലയിൽ അവശേഷിക്കുന്ന 6 പ്രളയദുരിതാശ്വാസ ക്യാംപുകളിലും ഓണാഘോഷം സംഘടിപ്പിക്കുമെന്നു മന്ത്രി വി.എസ്.സുനിൽകുമാർ പറ‍ഞ്ഞു. 

വിപണി വില 

∙ഓണത്തിന് പച്ചക്കറി വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായി പതിനായിരം ഓണം വിപണികളാണ് സംസ്ഥാനത്ത് ആരംഭിച്ചിരിക്കുന്നതെന്നു മന്ത്രി വി.എസ്.സുനിൽകുമാർ. കൃഷിവകുപ്പ്, കൺസ്യൂമർഫെഡ്, സിവിൽ സപ്ലൈസ് വകുപ്പ് എന്നിവ ചേർന്നാണ് വിപണികൾ നടത്തുന്നതെന്നു മന്ത്രി പറഞ്ഞു.

കുടുതൽ വീട്

∙പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്കായി നിർമിച്ച വീടുകളുടെ താക്കോൽ കൈമാറ്റം 13ന് അളഗപ്പനഗറിൽ നടത്തുമെന്ന് കലക്ടർ എസ്.ഷാനവാസ്. ലൈഫ് മിഷൻ പദ്ധതിയിൽ പണിത 1100 വീടുകൾ, കെയർഹോമിന്റെ 9 വീടുകൾ, മറ്റു സംഘടനകൾ പണിത വീടുകൾ എന്നിവയുടെ താക്കോലുകളാണ് കൈമാറുന്നതെന്ന് കലക്ടർ പറഞ്ഞു.

റോഡ് ടാറിങ്

∙പുലിക്കളിക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നും പുലികൾ വരുന്ന റോഡുകളെല്ലാം അടിയന്തരമായി ടാർ ചെയ്യുമെന്നും മേയർ അജിത വിജയൻ. പുലികൾ വരുന്ന പ്രധാന വഴിയായ എംജി റോഡ് രണ്ടു ദിവസത്തിനകം ടാർ ചെയ്യും. മഴ മാറിയാൽ നഗരത്തിലെ മറ്റു സ്ഥലങ്ങളിലെ റോഡുകളും  ടാർ ചെയ്യുമെന്ന് മേയർ പറഞ്ഞു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama