go

ലോട്ടറി ടിക്കറ്റിലെ ബാർ കോഡ് മായുന്നു

thrissur-punnayoorkalom-lottory-ticket
500 രൂപ സമ്മാനം അടിച്ച ടിക്കറ്റ് ബാർ കോഡ് മാഞ്ഞ നിലയിൽ.
SHARE

പുന്നയൂർക്കുളം∙ സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റിലെ ബാർ കോഡ് മാഞ്ഞ‌ു പോകുന്നത് വിൽപനക്കാരെ വലയ്ക്കുന്നു.  ടിക്കറ്റിൽ വെള്ളം വീഴുകയോ നനയുകയോ ചെയ്താൽ ബാർ കോഡിന്റെ ഭാഗം കറുപ്പ് പരക്കുന്നതാണ് പ്രശ്‌നം. ബസ് സ്റ്റാന്റിലും വഴികളിലും നടന്ന് ടിക്കറ്റ് വിൽക്കുന്നവരെയാണ് ഇത് ബാധിക്കുന്നത്. 

പെരിയമ്പലം സ്വദേശി സുന്ദരൻ കഴിഞ്ഞ ദിവസം വിറ്റ ടിക്കറ്റിനു 500 രൂപ സമ്മാനം അടിച്ചിരുന്നു. ടിക്കറ്റിൽ നമ്പർ വ്യക്തമാണെങ്കിലും ബാർ കോഡ് നനഞ്ഞ് പരന്നെന്ന കാരണം പറഞ്ഞ് ടിക്കറ്റ് ജില്ലാ ലോട്ടറി ഓഫിസിൽ നിന്നു മടക്കി. 5000 രൂപ സമ്മാനം അടിച്ച ടിക്കറ്റും ഇതുപോലെ ഇവരുടെ പക്കലുണ്ട്. സമ്മാന തുക കയ്യിൽ നിന്നു എടുത്തു കൊടുത്തതിനാൽ ആ പണവും ഇവർക്ക് നഷ്ടമായി. 

ഓണം ബംപർ 300 രൂപയാണ് വില. ടിക്കറ്റിലെ ബാർ കോഡിനു ചെറിയ  തകരാർ സംഭവിച്ചാൽ ടിക്കറ്റിന്റെ പണം വിൽപനക്കാരന്റെ പക്കൽ നിന്നു പോകുന്ന അവസ്ഥയാണ്. ബാർ കോഡ് തകരാറുള്ള ടിക്കറ്റിൽ സമ്മാനം അടിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങൾ വേറെ. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama