go

പെൺകുട്ടിയെ വഴിയിലിറക്കി വിട്ട ബസുകാർക്ക് 2000 രൂപ പിഴ

girl-in-a-bus
SHARE

ഗുരുവായൂർ ∙ 13 വയസുകാരിയെ ബാഗുകൾ സഹിതം വഴിയിലിറക്കി വിട്ട എറണാകുളം – കോഴിക്കോട് റൂട്ടിലോടുന്ന മൈത്രി ബസ് ജീവനക്കാരിൽ നിന്ന് പൊലീസ് 2000 രൂപ പിഴ ഈടാക്കി. കുട്ടിയുടെയും മാതാപിതാക്കളുടെയും വണ്ടിക്കൂലിയായി 500 രൂപ തിരികെ കൊടുപ്പിച്ചു.

സിഐ സി.പ്രേമാനന്ദകൃഷ്ണനാണ് നടപടിയെടുത്തത്. മാതാപിതാക്കളും ഇളയ 2 സഹോദരങ്ങളുമായി ഇടപ്പള്ളിയിൽ നിന്ന് കോട്ടയ്ക്കലിലേക്ക് ടിക്കറ്റെടുത്ത കുടുംബത്തിലെ 13 വയസ്സുകാരിയെ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ഗുരുവായൂർ ബസ്‌സ്റ്റാൻഡിനു സമീപം  വഴിയിലിറക്കി വിട്ടത്. 

മാതാപിതാക്കൾ ഇളയ 2 കുട്ടികളുമായി പ്രാഥമികാവശ്യം നിർവഹിക്കാൻ പുറത്തിറങ്ങി. ഇവർ എത്തുന്നതിനു മുൻപേ ബസ് പുറപ്പെട്ടു. ബഹളം വച്ച പെൺകുട്ടി മാതാപിതാക്കൾ വരാനുണ്ടെന്നു പറഞ്ഞു. ഇതിനിടെ ബസ് കുറച്ചു ദൂരം പിന്നിട്ടിരുന്നു. 

ബസ്ജീവനക്കാർ കാത്തു നിൽക്കാതെ കുട്ടിയെ വഴിയിലിറക്കി വിട്ട് യാത്ര തുടർന്നു. കുട്ടിയുടെ മാതാവ് കോട്ടയ്ക്കൽ ചെനയ്ക്കൽ തുറയ്ക്കൽ ഉമ്മു സൽമ ടെംപിൾ പൊലീസിൽ പരാതി നൽകിയെങ്കിലും ബസ് കുന്നംകുളം കഴിഞ്ഞിരുന്നു. പൊലീസ് ഇന്നലെ ജീവനക്കാരെ വിളിച്ചു വരുത്തുകയായിരുന്നു. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama