go

സ്വർണവും കാറുമായി ഡ്രൈവർ കടന്നു; കാറിന്റെ താക്കോൽ അയച്ചുകിട്ടി

kozhikode-car
SHARE

തൃശൂർ ∙ നഗരത്തിലെ ഫ്ലാറ്റിൽ നിന്ന് 62 പവൻ സ്വർണാഭരണങ്ങളും 60,000 രൂപയുമായി ഡ്രൈവർ കാറിൽ കടന്നുകളഞ്ഞെന്നു പരാതി; കാറിന്റെ താക്കോൽ ഉടമകൾക്കു ഡ്രൈവർ തന്നെ പാഴ്സൽ അയച്ചു നൽകുകയും ചെയ്തു. കാർ ആലുവയിൽ എത്തിച്ച വിവരവും അറിയിച്ചാണു താക്കോൽ അയച്ചിരിക്കുന്നത്. ഇയാൾ തന്നെയാണോ മോഷ്ടാവ് എന്ന് ഉറപ്പിക്കാനാവാതെ അന്വേഷണത്തിലാണു പൊലീസ്. പ്രസ്‌ ക്ലബ് റോഡിലെ ക്യാപ്പിറ്റൽ ഫ്ലാറ്റിൽ താമസിക്കുന്ന അനിൽ, സീമ ജോസ് എന്നിവരുടെ ആഭരണവും പണവുമാണു നഷ്ടപ്പെട്ടത്.

ഡ്രൈവറായിരുന്ന ആലപ്പുഴ സ്വദേശിക്കെതിരെയാണ് ഇവർ ഈസ്റ്റ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. പൊലീസ് വിളിച്ചപ്പോൾ ഫോൺ എടുത്ത ഡ്രൈവർ സ്റ്റേഷനിൽ എത്താമെന്ന് ആദ്യം സമ്മതിച്ചെങ്കിലും തുടർന്ന് വാഹനം ആലുവയിൽ ഉപേക്ഷിച്ച് താക്കോൽ പാഴ്സൽ ആയി അയച്ചു നൽകുകയായിരുന്നു.

കഴിഞ്ഞ ദിവസം ഷോപ്പിങ്ങിനു പോയപ്പോൾ തങ്ങളെ ഇറക്കിയശേഷം ഡ്രൈവർ കാറുമായി പോയെന്നാണു പരാതി. ഇയാൾ ഈ സമയം ഫ്ലാറ്റിലെത്തി സ്വർണവും പണവും എടുത്തിരിക്കാമെന്നാണ് ആരോപണം. കാറിനുള്ളിൽ വച്ചിരുന്ന ബാഗിൽ ഫ്ലാറ്റിന്റെയും അലമാരയുടെയും താക്കോൽക്കൂട്ടം ഉണ്ടായിരുന്നു. എന്നാൽ, സംഭവത്തിലെ ദുരൂഹത പൊലീസിനെ കുഴക്കുന്നുമുണ്ട്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama