go

സൈക്കിളിൽ ദൂരങ്ങൾ കീഴടക്കി പതിനൊന്നുകാരി

thrissur-sethulakshmi
സൈക്കിൾ സവാരിക്കു സേതുലക്ഷ്മിയെ യാത്രയാക്കുന്ന ഗ്രൂപ്പ് അംഗങ്ങൾ.
SHARE

അതിരപ്പിള്ളി ∙ കുട്ടിത്തം വിട്ടുമാറും മുൻപേ ട്രൈത്തലോൺ റേസ് ലക്ഷ്യം വച്ച് സൈക്കിളിൽ ദൂരങ്ങൾ കീഴടക്കുകയാണു പതിനൊന്നുകാരി സേതുലക്ഷ്മി. 112 കിലോമീറ്റർ സൈക്കിൾ ചവിട്ടി ഈ കൊച്ചുമിടുക്കി വെറ്റിലപ്പാറയിൽ വല്യച്ചന്റെ വീട്ടിൽ ഓണം കൂടാൻ എത്തി.രാവിലെ 6 ന് കോട്ടയത്ത് നിന്നു തുടങ്ങിയ സൈക്കിൾ യാത്ര ഉച്ചയോടെ ലക്ഷ്യം തൊട്ടു. ബൈക്കിൽ പിന്തുടരുന്ന അച്ഛന്റെ നിഴൽ പറ്റിയാണു സേതുലക്ഷ്മിയുടെ യാത്ര.പ്ലാന്റേഷൻ കോർപറേഷൻ കോട്ടയം ഓഫിസിലെ ജീവനക്കാരനായ ജോഷിയുടെയും പ്രീതയുടെയും മകളായ സേതുലക്ഷ്മി കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. മൂന്നര വയസ്സിൽ തുടങ്ങിയ സൈക്കിൾ ഭ്രമം പത്താം വയസ്സിൽ തലസ്ഥാന നഗരി കീഴടക്കി.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama