go

ദേശീയപാതയിൽ ലോറിയിടിച്ച് വൈദ്യുത പോസ്റ്റ് തകർന്നു

Thrissur News
പെരിഞ്ഞനം പുളിംഞ്ചോടിൽ നിയന്ത്രണം വിട്ട ലോറി വൈദ്യുത പോസ്റ്റ് ഇടിച്ചു തകർത്തശേഷം മുൻചക്രം മണ്ണിൽ താഴ്ന്ന നിലയിൽ
SHARE

കയ്പമംഗലം ∙ ദേശീയ പാത പെരിഞ്ഞനം പുളിഞ്ചോട്ടിൽ  നിയന്ത്രണം വിട്ട ലോറി ഇടിച്ച് വൈദ്യുത പോസ്റ്റ് ഇടിച്ച് തകർത്തു. ഡ്രൈവർ ഇടുക്കി സ്വദേശി നെടുംപറയിൽ ഷിനു പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. എതിരേ വന്ന വാഹനത്തിന് സൈഡ് കൊടുത്തപ്പോഴായിരുന്നു സംഭവം. എറണാകുളത്ത് നിന്നും വളം കയറ്റി കോഴിക്കോട് പോവുകയായിരുന്നു ലോറി. പാതയോരത്തെ മരത്തിലും ഇടിച്ച ശേഷമാണ്  രണ്ട് വൈദ്യുത പോസ്റ്റുകൾ തകർത്തത്. റോഡിന് കുറുകെയുള്ള ലൈൻകമ്പികളും പൊട്ടിവീണു. പരിസരത്ത് വൈദ്യതി വിതരണവും തടസ്സപ്പെട്ടു.  

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama