go

ശ്രീനാരായണപുരത്തും മതിൽമൂലയിലും വീണ്ടും ആഫ്രിക്കൻ ഒച്ച്

thrissur-african-snails
മതിലകം പഞ്ചായത്തിൽ പൂവത്തുംകടവ് പ്രദേശത്ത് തെങ്ങിൽ ആഫ്രിക്കൻ ഒച്ചുകൾ.
SHARE

കൊടുങ്ങല്ലൂർ ∙ ശ്രീനാരായണപുരം, മതിലകം മതിൽമൂല എന്നിവിടങ്ങളിൽ ഒരിടവേളയ്ക്കുശേഷം ആഫ്രിക്കൻ ഒച്ച് വ്യാപകമായി. ഗുരുതരമായ ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുന്ന ആഫ്രിക്കൻ ഒച്ചിനെ ഒഴിവാക്കാൻ കഴിയാതെ പ്രതിസന്ധിയിലാണ് പ്രദേശത്തെ കുടുംബങ്ങൾ.  ശ്രീനാരായണപുരം സെന്ററിനും മതിലകം പഞ്ചായത്തിന്റെ കിഴക്കുഭാഗത്തുമാണ് ഒച്ച് വ്യാപകമായത്. പൂവ്വത്തുംകടവ് പ്രദേശത്തെ പുരയിടങ്ങളിൽ മുഴുവൻ ഒച്ച് എത്തി.

ശ്രീനാരായണപുരം സെന്ററിനു വടക്കു ഭാഗത്തുള്ള മില്ലിനു സമീപമാണ് കഴിഞ്ഞ വർഷം ഒച്ചിനെ ആദ്യം കണ്ടെത്തിയത്. പ്രദേശത്തെ വീടുകൾ മുഴുവൻ ഒച്ച് വ്യാപകമായതോടെ മതിലകം പഞ്ചായത്ത് ആരോഗ്യ വിഭാഗം ഉപ്പ് വിതറി ഒച്ചിനെ ഒഴിവാക്കാൻ നിർദേശം നൽകി.വീടുകളുടെ അടുക്കളത്തോട്ടങ്ങൾ ഒച്ച് കയ്യടക്കി. വാഴ, ജാതി, മുളക് തൈകളിൽ ഒച്ച് വില്ലനാകുന്നുണ്ട്. ശ്രീനാരായണപുരം പൂവ്വത്തുംകടവിൽ രജനീഷിന്റെ പുരയിടത്തിലെ നൂറിലേറെ ജാതി തൈകളിൽ നിറയെ ഒച്ചുകളാണ്.

ഓരോ ദിവസവും ഉപ്പ് വിതറി  ഒച്ചിനെ നീക്കം ചെയ്യാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും വീണ്ടും ഒച്ച് വ്യാപിക്കുകയാണ്. വീടുകളുടെ വിറകുപുരകളിലും കിണറുകളുടെ വശങ്ങളിലും ഒച്ച് പെരുകിയിട്ടുണ്ട്. വിദേശത്തു നിന്നുള്ള മരങ്ങൾ ഇറക്കുമതി ചെയ്യുന്ന മില്ലിൽ നിന്നാണ് ഒച്ചിന്റെ വരവ് എന്നാണ് നാട്ടുകാർ പറയുന്നു. ഇൗ മരമില്ലിനു സമീപവും ഒച്ച് വ്യാപകമാണ്. മനുഷ്യനിൽ തലച്ചോറിനെ ബാധിക്കുന്ന ഇസ്നോഫിലിക് മെനിഞ്ചൈറ്റിസ് രോഗമുണ്ടാകാനുള്ള സാധ്യതയേറെയാണെന്നു ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama