go

കുട്ടികളിലെ ഭിന്നശേഷി തുടക്കത്തിൽ കണ്ടെത്തി ചികിത്സയ്ക്കു പദ്ധതി

thrissur-early-intervention-and-research-center
ഭിന്നശേഷിയുള്ള കുട്ടികളുടെ ചികിത്സയ്ക്കായി പോപ്പ് പോൾ മേഴ്‌സി ഹോമിൽ നിർമിച്ച 'ഏർളി ഇന്റർവെൻഷൻ ആൻഡ് റിസർച്ച് സെന്റർ.
SHARE

മുളങ്കുന്നത്തുകാവ് ∙ കുട്ടികളിലെ ഭിന്നശേഷി ആരംഭത്തിൽ കണ്ടെത്തി ചികിത്സയും പരിശീലനവും ഉറപ്പാക്കാൻ പോപ്പ് പോൾ മേഴ്‌സി ഹോമിൽ കേന്ദ്രം തുറക്കുന്നു. മസ്തിഷ്‌ക പ്രശ്‌നങ്ങൾ നേരത്തെ കണ്ടെത്തി പരിഹാരമാർഗങ്ങളും പരിചരണവും ഉറപ്പാക്കലാണു കേന്ദ്രത്തിന്റെ പ്രവർത്തന ലക്ഷ്യം. ആധുനിക സങ്കേതങ്ങൾ കേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് പോപ്പ് പോൾ മേഴ്‌സി ഹോം ഡയറക്ടർ ഫാ. ജോൺസൺ അന്തിക്കാട്ട് അറിയിച്ചു. 

കുട്ടികൾക്കു ഫിസിയോ, സ്പീച്ച്, ഒക്യുപ്പേഷനൽ തെറപ്പികൾ നൽകും. വൈകല്യത്തിന്റെ സാന്നിധ്യം തിരിച്ചറിയാൻ സെൻസറി ഇന്റഗ്രേഷൻ തെറപ്പി യൂണിറ്റ്, പഞ്ചേന്ദ്രിയങ്ങളുടെ കർമശേഷിയും പ്രവർത്തന ക്ഷമതയും തിരിച്ചറിയാനുള്ള ന്യൂറോളജിക്കൽ പ്രോസസ്സർ തുടങ്ങിയ ആധുനിക ഉപകരണങ്ങളുടെ സഹായത്താലാണു ചികിത്സ.

വിവിധ തെറപ്പിസ്റ്റുകൾക്കു പുറമേ സൈക്കോളജിസ്റ്റ്, സ്‌പെഷൽ എജ്യുക്കേറ്റർ എന്നീ വിദ്ഗ്ധരടങ്ങുന്ന മൾട്ടി ഡിസിപ്ലിനറി ടീമാണു കുട്ടികളുടെ ചികിത്സയും പരിചരണവും ക്രമീകരിക്കുക. 'ഏർളി ഇന്റർവെൻഷൻ ആൻഡ് റിസർച്ച് സെന്റർ' എന്ന് പേരിട്ടിരിക്കുന്ന കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ 23ന് 4ന് ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ് മാർ. ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama