go

വസ്തു തർക്കം: മുണ്ടത്തിക്കോട്ട് തീവച്ച് വീട് ആക്രമണം

Thrissur News
മുണ്ടത്തിക്കോട് വീടിനു നേരെയുണ്ടായ ആക്രമണത്തിൽ കത്തിനശിച്ച സ്‌കൂട്ടറും ജനൽപ്പാളികളും.
SHARE

മുണ്ടത്തിക്കോട് ∙ ചാത്തൻചിറ എടത്തറ വീട്ടിൽ മധുവിന്റെ വീടിന് തീ വച്ച്  ആക്രമണം. കുടുംബാംഗങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ അജ്ഞാതരായ ഗുണ്ടകൾ വീട് ലക്ഷ്യമാക്കി എറിഞ്ഞ തീപ്പന്തങ്ങൾ വന്നു വീണത് മുന്നിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിലാണ്. തീ ആളിക്കത്തി വീടിന്റെ ജനലുകൾ തകർന്നു. സ്‌കൂട്ടർ കത്തി നശിച്ചു. പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ പുറത്തെത്തിയതോടെ അക്രമികൾ ഓടി മറഞ്ഞു. ശനിയാഴ്ച വെളുപ്പിന് ഒന്നരയ്ക്കായിരുന്നു സംഭവം. മധുവും ബന്ധുക്കളും തമ്മിൽ വർഷങ്ങളായി വസ്തുതർക്കം നിലനിൽക്കുന്നുണ്ട്.

പുതുരുത്തി വില്ലേജിൽ മധുവിനും സഹോദരിമാർക്കും കൂടി അവകാശപ്പെട്ട ഒരു ഏക്കർ അഞ്ച് സെന്റ് സ്ഥലം വ്യാജ ഒപ്പിട്ട് ബന്ധുക്കളായ ഒരു വിഭാഗം കൈവശപ്പെടുത്തിയതിനെ ചൊല്ലിയാണ് തർക്കം. തർക്ക സ്ഥലത്ത് വടക്കാഞ്ചേരി നഗരസഭ വീട് നിർമിക്കാൻ 4 ലക്ഷം രൂപ വീതം അനുവദിക്കുകയും നിർമാണം ഏറെക്കുറെ പൂർത്തിയാകുകയും ചെയ്തിട്ടുണ്ട്. നഗരസഭയുടെ ക്രമവിരുദ്ധ നടപടിയെ ചോദ്യം ചെയ്ത് മധു കലക്ടർക്കു പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നഗരസഭ സെക്രട്ടറിക്കു മുന്നിൽ ഇരു വിഭാഗവും തമ്മിൽ വൈകിട്ട് നടന്ന ചർച്ച അലസിയിരുന്നു. ഈ സംഭവമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. മെഡിക്കൽ കോളജ് പോലീസ് അന്വേഷണം ആരംഭിച്ചു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama