go

വാഹ്.. സീം അഹമ്മദ്ഖാൻ; വിരുന്ന് വിസ്മയമായി

Thrissur News
ലിസണേഴ്സ് കലക്ടീവിന്റെ ആഭിമുഖ്യത്തിൽ തൃശൂർ റീജനൽ തിയറ്ററിൽ നടന്ന ഉസ്താദ് വസീം അഹമദ്ഖാന്റെ സംഗീതക്കച്ചേരി.
SHARE

തൃശൂർ ∙ സംഗീതാസ്വാദകർക്ക് ഇന്നലത്തെ വിരുന്ന് ഹിന്ദുസ്ഥാനി ആയിരുന്നു. റീജനൽ തിയറ്ററിൽ ഒത്തുകൂടിയ ആസ്വാദകർക്കു പുതിയ താളം പകർന്നു നൽകുന്നതായി ഉസ്താദ് വസീം അഹമ്മദ് ഖാൻ നടത്തിയ സംഗീതക്കച്ചേരി. കേരളത്തിലെ ആദ്യത്തെ പൊതുപരിപാടി ആസ്വാദനത്തിന്റെ മനോഹാരിത കൊണ്ട് തൃശൂരുകാർ ഉസ്താദിനും അവിസ്മരണീയമായ ഒരു വിരുന്നൊരുക്കുകയായിരുന്നു. ജനപ്രിയമായതും എന്നാൽ, സംഗീതപണ്ഡിതരെ ചിന്തിപ്പിക്കാൻ പോന്നതുമായ കീർത്തനങ്ങൾ ആണ് ഉസ്താദിന്റെ പ്രത്യേകത. 

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഈ സംഗീത വിരുന്ന് ആസ്വദിക്കാൻ ഇന്നലെ എത്തിയിരുന്നു. ഉസ്താദ് സർവാർ ഹുസൈൻ ഖാൻ, പണ്ഡിറ്റ് ആശിഷ് സെൻ ഗുപ്ത എന്നിവർ പക്കമേളക്കാരായി. ലിസണേഴ്സ് കലക്റ്റിവ് ആണ് പരിപാടി സംഘടിപ്പിച്ചത്. രമേഷ് ഗോപാലകൃഷ്ണൻ എഴുതിയ ഘരാന എന്ന പുസ്തകത്തിന്റെ പ്രകാശനവും വസീം അഹമ്മദ് ഖാൻ നിർവഹിച്ചു. റഫീഖ് അഹമ്മദ് ഏറ്റുവാങ്ങി. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama