go

പറന്നിറങ്ങി; കോൾപാടത്ത് കളനാശിനി തളിച്ചു ഡ്രോൺ

thrissur-agro-drone-autonomous-crop-spaying
അഗ്രോ ഡ്രോൺ സംസ്ഥാന തല ഉദ്ഘാടനം ആലപ്പാട് പുറത്തൂർ കോൾപ്പടവിൽ കൃഷി മന്ത്രി വി.എസ് സുനിൽകുമാർ നിർവഹിക്കുന്നു
SHARE

ചാഴൂർ ∙ പുറത്തൂർ കോൾ പടവിലെ കണ്ടങ്ങളിൽ നെൽച്ചെടികൾക്കു മുകളിൽ പറന്നിറങ്ങി ആഗ്രോ ഡ്രോൺ ജൈവ കളനാശിനി തളിച്ചു തുടങ്ങിയപ്പോൾ പാടത്ത് തിങ്ങിനിറ‍ഞ്ഞ കർഷകരിൽ നിന്നു കയ്യടികളുയുർന്നു. നെൽക്കൃഷി മേഖലയിൽ ഏറെ മാറ്റത്തിനു തുടക്കമിടുന്ന അഗ്രോ ഡ്രോൺ സംസ്ഥാനതല പദ്ധതിക്കു തുടക്കമായി . മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഡ്രോൺ ഉപയോഗിച്ചു മരുന്നു തളിക്കാൻ മാത്രമല്ല വിത്ത് വിതയ്ക്കാനും രോഗബാധ കണ്ടുപിടിക്കാനും ആവശ്യമായ പോഷകങ്ങൾ നൽകാനും സാധിക്കുമെന്നു് മന്ത്രി പറഞ്ഞു.

കർഷകരുടെ മക്കളടക്കമുള്ള ചെറുപ്പക്കാരുടെ സ്റ്റാർടപ് സംരംഭം കാർഷിക സർവകലാശാലയുടെ മേൽനോട്ടത്തിലാണ് നടപ്പാക്കുന്നത് . വലിയ ഡ്രോണുകൾ ഉപയോഗിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതിയും മറ്റു നിയമങ്ങളും വേണമെന്നുതു പരിഗണിക്കണം.    കാർഷിക രംഗത്ത്  പുതിയ സാങ്കേതിക വിദ്യകളുമായി നിരവധി ചെറുപ്പക്കാർ വരുന്നുണ്ട്. കൃഷിക്കാർക്കു ഉൽപാദനച്ചെലവ് കുറയ്ക്കാനും ഉൽപാദനവും വരുമാനവും കൂട്ടാനുമാണ് ഇത്തരം സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതെന്ന് മന്തി പറഞ്ഞു. ഗീതാഗോപി എംഎൽഎ അധ്യക്ഷത വഹിച്ചു. 

കാർഷിക സർവകലാശാല റിസർച് ഡയറക്ടർ പി.ഇന്ദിരദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി.വി.കുര്യാക്കോസ് (പുഴയ്ക്കൽ ), പി.സി.ശ്രീദേവി (അന്തിക്കാട് ), എ.വി. സുമതി (ചൊവന്നൂർ) ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജെന്നിജോസഫ്, അംഗം ഷീലാ വിജയകുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി കനകരാജ്, ആലപ്പാട് - പുള്ള് സഹകരണ സംഘം പ്രസിഡന്റ്  കെ.വി.ഹരിലാൽ ,ജില്ലാ കോൾ കർകഷ സംഘം പ്രസിഡന്റ് കെ.കെ. കൊച്ചുമുഹമ്മദ്, വൈസ്പ്രസിഡന്റ് കെ.കെ.രാജന്ദേബാബു,കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.ആർ. നരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama