വ്യാപാര സ്ഥാപനത്തിന് നേരെ ആക്രമണം, വ്യാപാരികൾ ഹർത്താലാചരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പുൽപള്ളി ടൗണിലെ റിയ ടെക്സ്റ്റൈലിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ പ്രതിഷേധ സമരം പ്രസിഡന്റ് മത്തായി ആതിര ഉദ്ഘാടനം ചെയ്യുന്നു. പുൽപള്ളി ടൗണിലെ റിയ ടെക്സ്റ്റൈലിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ പ്രതിഷേധ സമരം പ്രസിഡന്റ് മത്തായി ആതിര ഉദ്ഘാടനം ചെയ്യുന്നു.

പുൽപള്ളി ∙ ടൗണിലെ റിയ ടെക്സ്റ്റൈൽസിനു നേരെ ഞായറാഴ്ച രാത്രി ഗുണ്ടാ ആക്രമണം. കടയുടമ സിജു അടക്കം നാലു പേർക്ക് പരുക്കേറ്റു. കമ്പിവടികളും കല്ലുമായി ബൈക്കുകളിലെത്തിയ പത്തംഗസംഘം കടയിലേക്ക് പാഞ്ഞുകയറി പ്രകോപനമില്ലാതെ അക്രമം നടത്തിയെന്നാണ് കേസ്. ജനൽചില്ലുകൾ പൊട്ടിക്കുകയും തുണിത്തരങ്ങൾ വലിച്ചിടുകയും കംപ്യൂട്ടർ അടക്കമുള്ളവ എടുത്തെറിയുകയും ചെയ്തു. അക്രമം തടയാൻ ശ്രമിച്ച കടയിലെ ജീവനക്കാരൻ ഗോകുൽ ഗോപി(28)യെ സംഘം മർദിച്ചു. ഇയാളുടെ കഴുത്തിനും തലയ്ക്കും പരുക്കേറ്റു. ഞായറാഴ്ച വൈകിട്ട് കാറിലെത്തിയ സംഘം ദിശതെറ്റി വാഹനമോടിച്ചതിനെ ചോദ്യം ചെയ്ത് രണ്ട് യുവാക്കൾ സിജുവിന്റെ കടയുടെ മുന്നിൽ വച്ച് കാർ തടയുകയും യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

യാത്രക്കാർ കൈകൂപ്പി ക്ഷമ ചോദിച്ചിട്ടും മദ്യലഹരിയിലായിരുന്ന യുവാക്കൾ അവരെ പോകാൻ അനുവദിക്കാത്തിനെ സിജു ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിനാണ് രാത്രി സംഘം ചേർന്ന് കട ആക്രമിച്ചതെന്ന് വ്യാപാരികൾ പറയുന്നു. ബൈക്കുകളിലെത്തിയ അക്രമിസംഘം കാപ്പിക്കുന്ന്, മൂഴിമല ഭാഗത്തുള്ളവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കേസെടുത്ത പൊലീസ് പ്രതികളെ അന്വേഷിച്ചുവരുന്നു. വ്യാപാര സ്ഥാപനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ മുതൽ രണ്ട് വരെ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ച് ഹർത്താലാചരിച്ചു. പ്രതികളെ ഉടനടി പിടികൂടണമെന്നും അലംഭാവമുണ്ടായാൽ വീണ്ടും ഹർത്താലും പൊലീസ് സ്റ്റേഷൻ മാർച്ചും ഉൾപ്പെടെയുള്ള സമരങ്ങൾ നടത്താനും തീരുമാനിച്ചു.

ക്രിസ്മസിന് ശേഷം ടൗണിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളിൽ ഇത്തരം ആക്രമണങ്ങളുണ്ടായി. സമാധാനപരമായി വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും സമിതി ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് ടൗണിൽ പ്രകടനവും നടത്തി. മത്തായി ആതിര അധ്യക്ഷത വഹിച്ചു. കെ.എ.ജയകുമാർ, പി.സി.ബേബി, ഇ.ടി.ബാബു, സി.പി.ജോയിക്കുട്ടി, കെ.ജോസഫ്, ജോസ് കുന്നത്ത്, വിജയൻ കുടിലിൽ, കെ.കെ.അനന്തൻ, പി.സി.ടോമി, കെ.എ.സുധാകരൻ, സി.കെ.ബാബു എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.