go

ബത്തേരി നഗരസഭാ പരിധിയിൽ ഹരിത നിയമാവലി കർശനമാക്കുന്നു

SHARE

ബത്തേരി ∙ നഗരസഭാ പരിധിയിൽ പൊതുപരിപാടികൾക്ക് ഹരിത നിയമാവലി കർശനമാക്കുന്നു. കല്യാണ മണ്ഡപങ്ങൾക്കും നഗരസഭാ ടൗൺഹാളിനും ഇതു ബാധകമാണ്. ഇതിനു മുന്നോടിയായി ഓഡിറ്റോറിയം ഉടമകളുടെയും കേറ്ററിങ് യൂണിറ്റ് നടത്തുന്നവരുടെയും യോഗം നഗരസഭ അധ്യക്ഷൻ ടി.എൽ. സാബുവിന്റെ അധ്യക്ഷതയിൽ ചേർന്നു. പ്ലാസ്‌റ്റിക് കുപ്പികൾ, ഐസ്‌ക്രീം കപ്പ്, പ്ലാസ്‌റ്റിക് സ്‌പൂണുകൾ, നിരോധിത കാരിബാഗുകൾ, മേശപ്പുറത്ത് വിരിക്കുന്ന പ്ലാസ്‌റ്റിക് വിരി, ഡിസ്‌പോസിബിൾ പ്ലേറ്റ്, പ്ലാസ്‌റ്റിക് സ്‌ട്രോ എന്നിവ കർശനമായി ഒഴിവാക്കണം.

സ്‌റ്റീൽ പ്ലേറ്റ്, കുപ്പി ഗ്ലാസുകൾ, സെറാമിക് പ്ലേറ്റ്, ഫൈബർ പ്ലേറ്റ് എന്നിവ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഓഡിറ്റോറിയം ഉടമകൾ, കേറ്ററിങ് നടത്തിപ്പുകാർ ഇക്കാര്യങ്ങൾ ഉറപ്പാക്കണം. ഓഡിറ്റോറിയം, കേറ്ററിങ് ഉടമകൾ കുടിവെള്ളം പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണം. ഹരിത നിയമാവലി സംബന്ധിച്ച നിബന്ധനകൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കണം.

നഗരസഭാ ലൈസൻസ് ഇല്ലാത്ത ഓഡിറ്റോറിയങ്ങളും കേറ്ററിങ് സർവീസ് സ്‌ഥാപനങ്ങളും ഉടൻ ലൈസൻസ് എടുക്കണം. പൊതുജനാരോഗ്യത്തിന് ഹാനികരമാവുന്ന രീതിയിൽ പ്രവർത്തിക്കുന്നതും വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നതുമായ സ്‌ഥാപനങ്ങൾക്കെതിരെയും കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നു നഗരസഭാ സെക്രട്ടറി എൻ.കെ. അലി അസ്‌ഹർ അറിയിച്ചു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama