go

സാഹസിക യാത്രയ്ക്കും ട്രെക്കിങ്ങിനും സൗകര്യം അപര്യാപ്തം

ആറാട്ടുപാറയിൽ നിന്നുള്ള ദൃശ്യം.
ആറാട്ടുപാറയിൽ നിന്നുള്ള ദൃശ്യം.
SHARE

അമ്പലവയൽ ∙ പ്രളയത്തിന് ശേഷം ടൂറിസം മേഖലയിൽ വിനോദ സഞ്ചാരികൾ വീണ്ടും വർധിക്കുമ്പോഴും സാഹസികയാത്രയും ട്രെക്കിങും ഇഷ്ടപ്പെടുന്നവർക്ക് ജില്ലയിൽ സൗകര്യങ്ങൾ അപാര്യപ്തമാണ്. ജില്ലയിലെ മലകളും പാറക്കെട്ടുകളുമെല്ലാം ട്രെക്കിങിനും സാഹസിക യാത്രകൾക്കുമെല്ലാം അനുയോജ്യമായ നിരവധിയിടങ്ങളുണ്ടെങ്കിലും സഞ്ചാരികളെത്തുന്ന പല കേന്ദ്രങ്ങൾക്കും ഇന്നും ‘ഒൗദ്യോഗിക’ പരിവേഷമില്ല. വിനോദ സഞ്ചാര വകുപ്പ്, ഡിടിപിസി എന്നിവയുടെ കീഴിൽ ജില്ലയിൽ സാഹസിക, ട്രെക്കിങ് സൗകര്യമുള്ള സ‍ഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നില്ല.

ഇതിനാൽ തന്നെ സഞ്ചാരികൾ നാട്ടറിവും സമൂഹ മാധ്യമങ്ങളിൽ നിന്നുള്ള അറിവുമെല്ലാം വെച്ചാണ് പല കേന്ദ്രങ്ങളിലുമെത്തുന്നതും ട്രെക്കിങ് നടത്തുന്നതും. ഇതിന് പരിഹാരമായി സാഹസിക, ട്രെക്കിങ് സൗകര്യമുള്ള കേന്ദ്രങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തിൽ പ്രവർത്തിപ്പിക്കാനും അടിസ്ഥാന സൗകര്യങ്ങളടക്കം ഒരുക്കാനും തയാറാകണമെന്നാണ് ആവശ്യം. നീലിമല വ്യൂപോയന്റ് , 900 കണ്ടി, അരണമല, ചീങ്ങേരി പാറ, ആറാട്ടുപാറ, കെ‍ാളഗപ്പാറ തുടങ്ങി നിരവധി കേന്ദ്രങ്ങളാണ് ട്രെക്കിങിനും മറ്റുമായി വിനോദ സ‍ഞ്ചാരികൾ ഉപയോഗപ്പെടുത്താൻ സാധിക്കുന്നത്. ഇവിടെയെല്ലാം സഞ്ചാരികളെത്തുന്നത് സ്വന്തം നിലയ്ക്കാണ്.

നീലിമല, 900കണ്ടി, അരണമല, നീലിമല എന്നിവയടക്കമുള്ള വനംവകുപ്പിന്റെ കീഴിലാണുള്ളത്. ഇവ വിനോദ സ‍ഞ്ചാരികൾക്കായി ഓദ്യോഗികമായി തുറന്നുകൊടുക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും ഇനിയുമായിട്ടില്ല. ചീങ്ങേരി പാറയിലടക്കം ടൂറിസം വികസിപ്പിക്കുന്നതിന് ഡിടിപിസി തുക അനുവദിച്ചിരുന്നെങ്കിലും അതിന്റെ തുടർനടപടികളും എങ്ങുമെത്തിയിട്ടില്ല. അധികൃതരുടെ നിർദേശങ്ങളും അടിസ്ഥാന സൗകര്യങ്ങളുമെന്നുമില്ലെങ്കിലും ഈ കേന്ദ്രങ്ങളിലെല്ലാം ദിനംപ്രതി നിരവധി പേരാണ് ഇപ്പോൾ എത്തുന്നത്.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama