go

കാട്ടാനയെ തുരത്തുന്നതിനിടെ ഡപ്യുട്ടി റേഞ്ച് ഓഫിസർക്ക് വീണ് പരുക്ക്

wayanad news
SHARE

പുൽപള്ളി ∙ കാടിറങ്ങി ഫോറസ്റ്റ് സ്റ്റേഷൻ മുറ്റത്തെത്തിയ കാട്ടാനയെ തുരത്തുന്നതിനിടെ ഡപ്യുട്ടി റേഞ്ച് ഓഫിസർ എൻ.രൂപേഷിന് വീണ് പരുക്ക്. വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ മുറ്റത്ത് വ്യാഴാഴ്ച പുലർച്ചെയെത്തിയ കൊമ്പനെ വനത്തിലേക്ക് തുരത്തുന്നതിനിടെയാണ് സംഭവം. പടക്കം പൊട്ടിച്ച് ഓടിക്കുന്നതിനിടെ ആന വനംവകുപ്പിന്റെ ക്വാർട്ടേഴ്സിനു മുന്നിലെത്തി. അവിടെയുണ്ടായിരുന്ന ഡപ്യൂട്ടി റേഞ്ച് ഓഫിസർ എൻ.രൂപേഷ്, ഫോറസ്റ്റർ കെ.കെ.മനോജ്, ഗാർഡുമാരായ കെ.മനോജ്, രാജേഷ്കുമാർ, എം.ബാബു എന്നിവർ ആനയെ വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ആന തിരിഞ്ഞത്.

തുമ്പിക്കൈ ഉയർത്തി പാഞ്ഞടുത്ത ആനയുമായി കൂട്ടിയിടിച്ച രൂപേഷ് തിരിഞ്ഞോടാൻ ശ്രമിക്കുന്നതിനിടെ വീണ് പരുക്കേറ്റു. മറ്റ് ജീവനക്കാർ അലറിവിളിച്ചതോടെ ആന പിൻവാങ്ങി. രൂപേഷിന്റെ ഇടത് കാൽമുട്ടിനാണ് പരുക്ക്. അടുത്ത കൃഷിയിടത്തിൽ നിന്ന് വാഴ പറിച്ചെടുത്ത് വീണ്ടും കുതിച്ചെത്തിയ ആനയെ പടക്കം പൊട്ടിച്ച് ഓടിക്കുകയായിരുന്നു. രണ്ട് ദിവസമായി വണ്ടിക്കടവിലും പരിസരങ്ങളിലും ഒറ്റയാൻ ശല്യമുണ്ട്. ബുധനാഴ്ച രാത്രിയെത്തിയ ആന സമീപത്തെ വീട്ടിലെ തൊഴുത്തിലെ പശുക്കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചു.

ബഹളം കേട്ടെത്തിയ നാട്ടുകാർ ആനയെ ഓടിച്ചു. ഇന്നലെ രാത്രി മാരുത മന്ദിരത്തിൽ സുഷേണൻ, സുധാകരൻ എന്നിവരുടെ വാഴക്കൃഷി നശിപ്പിച്ചു. വനാതിർത്തിയിലെ കമ്പിവേലി പൊട്ടിക്കിടക്കുകയാണ്. ശമ്പളമില്ലാത്തതിനാൽ മാസങ്ങളായി വാച്ചർമാരുമില്ല. സന്ധ്യ കഴിയുന്നതോടെ ഒറ്റയാൻ കാടിറങ്ങി ദൂരെ സ്ഥലങ്ങളിലെത്തുന്നു. ഇവിടെ വനപാലകർക്കും സംരക്ഷണമില്ലാതായി. തോക്കോ, വാഹനമോ ഇവിടെയില്ല.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama