go

മാനന്തവാടിയിൽ 169.37 കോടി രൂപയുടെ കൃഷിനാശം; 7.56 കോടി രൂപ നഷ്ടപരിഹാരം നൽകി

SHARE

മാനന്തവാടി ∙ പ്രളയത്തെ തുടർന്ന് കൃഷി നശിച്ച കർഷകർക്ക് മാനന്തവാടി മണ്ഡലത്തിൽ മാത്രം 7.56 കോടി വിതരണം ചെയ്തതായി ഒ.ആർ. കേളു എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി വി.എസ്. സുനിൽ കുമാർ നിയമസഭയിൽ പറഞ്ഞു. കൃഷി നശിച്ച കർഷകർക്കായി വിള ഇൻഷുറൻസ് പദ്ധയിൽ ഉൾപ്പെടുത്തി 67.79 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാർ വിഹിതമായി 6.66 കോടി രൂപയും നൽകി. ദുരന്ത പ്രതികരണ നിധിയിൽ നിന്നും 18.28 ലക്ഷം രൂപയും,

ഉരുൾപ്പൊട്ടലിലും മറ്റും കൃഷി ഭൂമി നഷ്ടപ്പെട്ടവർക്ക് 3.84 ലക്ഷം രൂപയും വെള്ളപ്പൊക്കം മൂലം കൃഷി നശിച്ച കർഷകർക്ക് 23.31 മെട്രിക് ടൺ നെൽവിത്തും നൽകി. പ്രളയത്തെ തുടർന്ന് മാനന്തവാടി മണ്ഡലത്തിൽ 169.37 കോടി രൂപയുടെ കാർഷിക നഷ്ടമുണ്ടയി. 14 വിളകളിലായി 15083 .26 ഹെക്ടർ കൃഷിയാണ് മാനന്തവാടി മണ്ഡലത്തിൽ നശിച്ചത്. സുഗന്ധ വ്യഞ്ജന കൃഷി (1125.4 ഹെക്ടർ), പച്ചക്കറി (220 ഹെക്ടർ), ഫലവർഗ്ഗങ്ങൾ (621.76 ഹെക്ടർ), കാപ്പി -തേയില (9820 ഹെക്ടർ), കിഴങ്ങു വിളകൾ(165.69ഹെക്ടർ), അടക്ക(2266ഹെക്ടർ) എന്നിവയാണ് നശിച്ചത്. മറ്റ് വിളകൾക്കും വ്യാപകമായ നാശം ഉണ്ടായിട്ടുണ്ട്.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama