go

പുലിപ്പേടി മാറാതെ ഗൂഡലായ്ക്കുന്ന്; നാട്ടുകാർ പ്രക്ഷോഭത്തിന്

Wayanad News
ഗൂഡലായ്ക്കുന്നിൽ ഇറങ്ങിയ പുലിയുടെ ദൃശ്യം വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ കുടുങ്ങിയപ്പോൾ.
SHARE

കൽപറ്റ ∙ ഗൂഡലായ്ക്കുന്നിലെ  ജനവാസ കേന്ദ്രത്തിലിറങ്ങിയ  പുലിയെ കെണിവച്ച് പിടികൂടണമെന്ന്  ആവശ്യപ്പെട്ട് നാട്ടുകാർ  ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു. രണ്ടാഴ്ചയിലധികമായി  ഇൗ മേഖല പുലി ഭീതിയിലാണ്. പുലിയുടെ നീക്കം നിരീക്ഷിക്കാനായി ക്യാമറ സ്ഥാപിച്ചതല്ലാതെ  മറ്റു നടപടികളൊന്നും  വനംവകുപ്പ് സ്വീകരിച്ചില്ലെന്ന്  ആക്ഷേപമുണ്ട്. 

രണ്ടാഴ്ചയ്ക്കിടെ ഒട്ടേറെ വളർത്തുമൃഗങ്ങളെ പുലി കൊന്നതായി നാട്ടുകാർ പറയുന്നു. കൽപറ്റ ബൈപാസ് റോഡിനോട് ചേർന്ന പ്രദേശമാണിത്. രാത്രി റോഡരികിൽ പുലിയെ കണ്ടതായി യാത്രക്കാരും  അറിയിച്ചിരുന്നു. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. എന്നാൽ, തുടർനടപടികളൊന്നുമുണ്ടായില്ല.  

ഏറ്റവുമൊടുവിൽ കഴിഞ്ഞ 5ന് പുലർച്ചെയാണ് പുലി ഇറങ്ങിയത്. മാന്തോട്ടത്തിൽ തങ്കച്ചന്റെ വീട്ടുമുറ്റത്താണ് അന്നു പുലിയെത്തിയത്. പുലി ശല്യം രൂക്ഷമായതോടെ അന്നു നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഉടൻ കെണി വച്ച് പിടികൂടാമെന്നു  ഉറപ്പു നൽകിയിരുന്നു. എന്നാൽ, ഇതുവരെയായിട്ടും നടപടികളൊന്നുമുണ്ടായില്ലെന്ന്  നാട്ടുകാർ പറയുന്നു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama