go

റിപ്പബ്ലിക് ദിനം: റിഹേഴ്‌സൽ 22 ന് തുടങ്ങും

SHARE

കൽപറ്റ ∙ ജില്ലയിൽ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള പരേഡിന്റെ റിഹേഴ്‌സൽ  22 ന് ആരംഭിക്കും.  24 വരെ രാവിലെ 7.30 മുതൽ കൽപറ്റ എസ്‌കെഎംജെ സ്‌കൂൾ മൈതാനത്താണ് പരേഡിന്റെ റിഹേഴ്‌സൽ. പെ‍ാലീസ്, എക്‌സൈസ്, വനംവകുപ്പ് എന്നിവയുടെയും  എൻസിസി, എൻഎസ്എസ്, എസ്പിസി കേഡറ്റുകളും  അടങ്ങുന്ന 25 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരക്കും.

റിഹേഴ്‌സലിനും റിപബ്ലിക് ദിന പരേഡിനും വിദ്യാർഥികളെ ഗ്രൗണ്ടിലും  തിരിച്ചും എത്തിക്കാൻ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ സൗകര്യം ഒരുക്കണമെന്ന്  കലക്ടർ എ.ആർ.അജയകമാർ നിർദ്ദേശം നൽകി.  26നു രാവിലെ 8ന് പരിപാടികൾ തുടങ്ങും. സ്വാതന്ത്ര്യസമര സേനാനികളെ ചടങ്ങിൽ ആദരിക്കും. നവോദയ, കേന്ദ്രീയ വിദ്യാലയം, എംആർഎസ് വിദ്യാർഥികളുടെ ദേശഭക്തിഗാനവും ഇതര സാംസ്‌കാരിക പരിപാടികളും അരങ്ങേറും. ‌ഒരുക്കങ്ങൾ  വിലയിരുത്താൻ ചേർന്ന യോഗത്തിൽ കലക്ടർ എ.ആർ.അജയകുമാർ അധ്യക്ഷത വഹിച്ചു. എഡിഎം കെ. അജീഷ്, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama