go

സിപിഎം നുണ പ്രചാരണം ജാള്യം മറയ്ക്കാൻ: ആക്‌ഷൻ കമ്മിറ്റി

SHARE

മാനന്തവാടി ∙ തവിഞ്ഞാൽ  സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന അനിൽകുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ജനങ്ങളിൽ നിന്നും ഒറ്റപ്പെടുന്നതിന്റെ ജാള്യത മറക്കാനും യഥാർഥ വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാനും സിപിഎം നടത്തുന്ന ശ്രമം വിലപ്പോകില്ലെന്ന്  ആക്‌ഷൻ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. 

തുടക്കം മുതൽ ക്യത്യമായ നിലപാടുമായാണ് ആക്ഷൻ കമ്മിറ്റി മുന്നോട്ട് പോവുന്നത്.  കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ ഒരു വിധ രാഷ്ട്രീയവും ഇല്ല. അനിൽകുമാറിന്റെ കുടുംബത്തിന് നീതി ലഭിക്കുകയാണ്  ലക്ഷ്യം. യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വരെ പ്രക്ഷോഭവുമായി മുന്നോട്ട് പോകും. എം.ജി. ബിജു അധ്യക്ഷത വഹിച്ചു. ജോണി മറ്റത്തിലാനി, ഗിരീഷ് കട്ടകളത്തിൽ, പി.കെ. സിദ്ദിഖ്, ടി.ടി. ഗിരീഷ്, മുഹമ്മദ് അലി, എം. അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama