go

പേര്യ റോഡ് പണി ഇഴയുന്നു; വരയാൽ നാട്ടുകൂട്ടം മരാമത്ത് ഓഫിസ് ഉപരോധിച്ചു

SHARE

മാനന്തവാടി ∙ പേര്യ റോഡ് പണി ഇഴഞ്ഞ് നീങ്ങുന്നത് സംബന്ധിച്ച് നൽകിയ വാക്കുകൾ ഒന്നും പാലിക്കപ്പെടാത്തതിൽ പ്രതിഷേധിച്ച്  വരയാൽ നാട്ടുകൂട്ടം  മരാമത്ത്  ഓഫിസ് ഉപരോധിച്ചു. ഡിസംബർ 31നകം ജോലികൾ തീർക്കുമെന്നും  സബ് കലക്ടർ ആഴ്‌ചയിൽ ഒരിക്കൽ സ്ഥിതി ഗതികൾ നേരിട്ട് നിരീക്ഷിക്കുമെന്നും ഉറപ്പ് നൽകിയിരുന്നതാണ്.  എന്നാൽ ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ല. 

അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ സി.എസ്. അജിത്തുമായി നടത്തിയ ചർച്ചയിൽ 16 ന് പണി പുനരാരംഭിച്ച് 30നകം തീർക്കുമെന്ന് ഉറപ്പ് നൽകി.  ഉറപ്പ് പാലിക്കാത്ത പക്ഷം 16 ന് രാവിലെ  10 മുതൽ പൂർണമായി റോഡ് ഉപരോധിക്കുന്നതിന് വരയാൽ നാട്ടുകൂട്ടം തീരുമാനിച്ചു. ഫാ. ജിനോജ്, അനീഷ് മൂലയിൽ, സന്തോഷ് തൊളിയതറ എന്നിവർ പ്രസംഗിച്ചു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama