go

അനിൽകുമാറിന്റെ ആത്മഹത്യ; തലപ്പുഴ സ്റ്റേഷനു മുന്നിൽ സത്യഗ്രഹം

Kozhikode news
തലപ്പുഴ പൊലീസ് സ്റ്റേഷൻ പരിസരത്ത് നടത്തിയ സമരം ബ്ലോക്ക് പഞ്ചായത്ത് അംഗം ദിനേശ്ബാബു ഉദ്ഘാടനം ചെയ്യുന്നു.
SHARE

മാനന്തവാടി ∙ തവിഞ്ഞാൽ  സഹകരണ ബാങ്ക് ജീവനക്കാരൻ അനിൽകുമാറിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനിൽകുമാറിന്റെ അമ്മയും ഭാര്യാ മാതാവും തലപ്പുഴ പൊലീസ് സ്റ്റേഷനു മുൻപിൽ സൂചന സത്യഗ്രഹ സമരം നടത്തി. 

സമരത്തിനെത്തിയവരെ സ്റ്റേഷനു മുൻപിൽ പൊലീസ് തടഞ്ഞത് വാക്കേറ്റത്തിന് കാരണമായി. 

രാവിലെ പത്തോടെ ആക്‌ഷൻ കമ്മിറ്റി പ്രവർത്തകർക്കൊപ്പം അനിൽകുമാറിന്റെ അമ്മ തവിഞ്ഞാൽ 44 ശാലിനി നിവാസിൽ ലക്ഷ്മിയും ഭാര്യ ബിന്ദുവിന്റെ അമ്മ താനിക്കൽ കണിയാംപറമ്പിൽ പ്രേമയുമാണ് തലപ്പുഴ പൊലീസ് സ്റ്റേഷനു മുൻപിൽ സൂചന സത്യഗ്രഹത്തിനെത്തിയത്. 

ആക്‌ഷൻ കമ്മിറ്റി പ്രവർത്തകർക്ക് ഒപ്പം എത്തിയ ഇവരെ സ്റ്റേഷന് മുൻപിൽ ഇരിക്കാൻ പൊലീസ് സമ്മതിച്ചില്ല. സ്റ്റേഷന് 50 മീറ്റർ അകലെ വച്ച് ഇവരെ പൊലീസ് തടഞ്ഞു. തുടർന്ന് തടഞ്ഞ സ്ഥലത്ത് റോഡരികിൽ സത്യാഗ്രഹ സമരം നടത്തി. 

മാനന്തവാടി  ബ്ലോക്ക് പഞ്ചായത്ത് അംഗം ദിനേശ് ബാബു ഉദ്ഘാടനം ചെയ്തു. ആക്‌ഷൻ കമ്മിറ്റി ചെയർമാൻ എം.ജി. ബിജു അധ്യക്ഷത വഹിച്ചു. കൺവീനർ അമൃതരാജ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എൽസി ജോയി, എം.ജി.ബാബു, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ജോണി മറ്റത്തിലാനി, അസീസ് കോട്ടായിൽ, ടി.ടി.ഗിരീഷ്, പി. നാണു, പി.കെ. സിദ്ദിഖ്, ജോസ് കൈനികുന്നേൽ, പാറക്കൽ ജോസ്, പി.എസ്. മുരുകേശൻ എന്നിവർ പ്രസംഗിച്ചു.

രാത്രി പൊലീസ് എത്തിയതിൽ വിവാദം 

തലപ്പുഴ ∙   ആത്മഹത്യ ചെയ്ത അനിൽകുമാറിന്റെ വീട്ടിൽ രാത്രി പൊലീസ് എത്തിയതിൽ വിവാദം. ബാങ്കിലെ വളം ഡിപ്പോയുടെ വളത്തിന്റെ സ്റ്റോക് റജിസ്റ്റർ അന്വേഷിച്ചാണ് രാത്രി പൊലീസ് പരിശോധന പരിശോധനയ്ക്ക് എത്തിയത്.  വനിതാ പൊലീസ് ഇല്ലാതെ എത്തിയത് നിയമ വിരുദ്ധമാണെന്നും ആക്‌ഷൻ കമ്മിറ്റി ആരോപിച്ചു. 

കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാനാണ് പോയതെന്നും  വീടിന് പുറത്ത് നിന്ന് അനിൽകുമാറിന്റെ അമ്മയോട് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി മടങ്ങുകയായിരുന്നു എന്നും തലപ്പുഴ എസ്ഐ പറഞ്ഞു. 

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama