go

നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് കായകൽപ് പുരസ്‌കാരം

Wayanad News
നൂൽപുഴ പ്രാഥാമികാരോഗ്യ കേന്ദ്രത്തിലെ കുട്ടികളുടെ പാർക്ക്.
SHARE

കൽപറ്റ ∙ നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് സംസ്ഥാന സർക്കാരിന്റെ കായകൽപ് പുരസ്കാരം. ജില്ലയിലെ മികച്ച ആരോഗ്യ കേന്ദ്രമായാണ് നൂൽപുഴയെ തിരഞ്ഞെടുത്തത്. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലെ ശുചിത്വം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോൽസാഹിപ്പിക്കുന്നതിന് ആവിഷ്‌കരിച്ച പുരസ്കാരമാണ് കായകൽപ്. 

പുരസ്കാരത്തുകയായ രണ്ടുലക്ഷം  ഉപയോഗിച്ച് ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും.  

    സർക്കാർ ആശുപത്രികളുടെ ഗുണനിലവാരത്തിന് ദേശീയതലത്തിൽ  അംഗീകാരം നേടിയിട്ടുള്ള നൂൽപുഴയ്ക്ക്   മറ്റൊരു നേട്ടം കൂടിയാണ് കായകൽപ് പുരസ്‌കാരം. നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) സർട്ടിഫിക്കറ്റ് 98 ശതമാനം മാർക്കോടെയാണ് നൂൽപുഴ കുടുംബാരോഗ്യകേന്ദ്രം നേടിയത്. 

അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പരിശോധനാ മുറി, ലബോറട്ടറി, ശീതീകരിച്ച ഫാർമസി, പ്രൈമറി-സെക്കൻഡറി വെയ്റ്റിങ് ഏരിയ, നവീകരിച്ച വാർഡ്, സ്ത്രീകൾക്കായി നാപ്കിൻ വെൻഡിങ് മെഷീൻ, ഷീ-ടോയ്‍ലറ്റ് തുടങ്ങിയവയെല്ലാം ആശുപത്രിയിലുണ്ട്. 

വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും ഗർഭിണികൾക്കും സഹായമായി ഇലക്ട്രിക് ഓട്ടോറിക്ഷയും ആശുപത്രിയിലുണ്ട്. ആദിവാസി കുട്ടികൾക്കായി ആശുപത്രി വളപ്പിൽ തന്നെ ഒരുക്കിയ ഹൈടെക് പാർക്കും മികച്ച ആശയമായി. ഔഷധ സസ്യോദ്യാനവും പൂന്തോട്ടവും ആശുപത്രിയുടെ മാറ്റുകൂട്ടുന്ന ഘടകങ്ങളാണ്. 

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama