go

നാട്ടിലിറങ്ങിയ കൊമ്പനാനകള്‍ നാട്ടുകാരെ വിരട്ടി ഓടിക്കുന്നു

wayanad news
ഊട്ടിക്കടുത്ത് തൂണേരിയിൽ ഗ്രാമത്തിലിറങ്ങിയ കാട്ടാനകൾ.
SHARE

ഗൂഡല്ലൂർ ∙ ഊട്ടിക്കടുത്ത് തൂണേരി ഗ്രാമത്തിലിറങ്ങിയ 2 കൊമ്പനാനകൾ നാട്ടുകാരെ ഭീതിയിലാഴ്ത്തി. രാവിലെ 10 മണിക്കെത്തിയ കാട്ടാനകൾ വൈകുന്നേരം 4 മണിവരെ ഗ്രാമത്തിൽ മേഞ്ഞുനടന്നു. ഇവ നാട്ടുകാരെ ഓടിക്കുകയും ചെയ്തു. നെല്ലിമന്തു, മരക്കാൽ, കരക്കൽ ഗ്രാമങ്ങളിലാണ് ആനകൾ മേഞ്ഞത്.

രാവിലെ തോട്ടങ്ങളിൽ ജോലിക്കെത്തിയ തൊഴിലാളികളെ ആനകൾ വിരട്ടി ഓടിച്ചു. വീട്ടുമുറ്റത്തു വന്ന ആനകൾ കൃഷിയും ശുദ്ധജല ടാങ്കുകളും നശിപ്പിച്ചു. വൈകിട്ടോടെ വനപാലകരും നാട്ടുകാരും ചേർന്ന് ആനകളെ വനത്തിലേക്ക് ഓടിച്ചുവിട്ടു. നഗരത്തിനോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശങ്ങളില്‍ നേരത്തെ കാട്ടാന ശല്യം കുറവായിരുന്നു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama