go

വനത്തിൽ വരൾച്ച രൂക്ഷം; കുളങ്ങൾ നിറച്ചു തുടങ്ങി

wayanad news
വരൾച്ച രൂക്ഷമായ മുതുമല കടുവാ സങ്കേതത്തിലെ സീഗൂർ വനത്തിൽ മൃഗങ്ങൾക്ക് കുടിക്കാനായി വെള്ളം ടാങ്കറുകളിൽ കൊണ്ടുവന്ന് കുളങ്ങളിൽ നിറയ്ക്കുന്നു.
SHARE

ഗൂഡല്ലൂർ ∙ വരൾച്ച രൂക്ഷമായ മുതുമല കടുവാ സങ്കേതത്തിലെ സീഗൂർ വനത്തിൽ മൃഗങ്ങൾക്ക് കുടിക്കാനായി വെള്ളം ടാങ്കറുകളിൽ കൊണ്ടുവന്നു കുളങ്ങളിൽ നിറച്ചു തുടങ്ങി. മഴനിഴൽ കാടായ സീഗൂർ നേരത്തെ വരൾച്ചയുടെ പിടിയിലായി. കഴിഞ്ഞ മഴക്കാലത്ത് ഇവിടെ മഴ ലഭിച്ചിരുന്നു. സീഗൂർ വനത്തിൽ നിർമിച്ച കുളങ്ങളിലും ചെക്ക് ഡാമുകളിലുമാണ് വനം വകുപ്പ് വെള്ളം നിറയ്ക്കുന്നത്. വൈകുന്നേരങ്ങളിൽ നിറയ്ക്കുന്ന വെള്ളം രാത്രിയിൽ മൃഗങ്ങൾ കുടിച്ച് തീർക്കും.

വരൾച്ച രൂക്ഷമായതോടെ ആനക്കൂട്ടങ്ങൾ വയനാടൻ വനങ്ങളിലേക്ക് ചേക്കേറി. കൂട്ടത്തിൽ നിന്നകന്ന് നടക്കുന്ന ആനകൾ മാത്രമാണ് ഈ വനത്തിനുള്ളത്. മുതുമല കടുവാ സങ്കേതത്തിലൂടെ ഒഴുകുന്നു മായാർ പുഴയിൽ വെള്ളമുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മൃഗങ്ങളെ കാണാം. മായാർ പുഴയിൽ നിന്നാണ് വെള്ളം സീഗൂറിൽ കൊണ്ടു വരുന്നത്. മഴ പെയ്യുന്നത് വരെ വനത്തിലെ വറ്റിയ കുളങ്ങളിൽ വെള്ളം നിറയ്ക്കുമെന്ന് വനപാലകർ പറഞ്ഞു.


MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama