go

സ്വർണ വ്യാപാരികളെ ആക്രമിച്ച് കവർച്ച: 4 പേർ കൂടി അറസ്റ്റിൽ

ഷിബിൻ, സാരംഗ്, നിധീഷ്, മുകേഷ്
ഷിബിൻ, സാരംഗ്, നിധീഷ്, മുകേഷ്
SHARE

മാനന്തവാടി ∙  കാട്ടിക്കുളം താഴെ 54ൽ സ്വർണ വ്യാപാരികളുടെ കാർ ആക്രമിച്ച് 25 ലക്ഷത്തോളം രൂപയും മൊബൈൽ ഫോണുകളും കവർന്ന കേസിൽ 4 പേർ കൂടി അറസ്റ്റിൽ. കോഴിക്കോട് കോട്ടൂളി അമ്പലനിലം എൻ.പി.ഷിബിൻ (35), കുന്നമംഗലം വട്ടൻപാറക്കൽ എസ്.വി.സാരംഗ് (24), തൃശൂർ വരന്തരപ്പിള്ളി പല്ലൻ വീട്ടിൽ പി.എം.മുകേഷ് (30), പൊട്ടശ്ശേരി വീട്ടിൽ ബിജി നിധീഷ് (28) എന്നിവരെയാണ് തിരുനെല്ലി എസ്‌ഐ ബിജു ആന്റണിയും എഎസ്പി വൈഭവ് സക്‌സേനയുടെ സ്പെഷൽ സ്‌ക്വാഡ് അംഗങ്ങളും ചേർന്നു പിടികൂടിയത്.  ഇതോടെ കേസിൽ ഇതുവരെ പിടിയിലായവരുടെ എണ്ണം 16 ആയി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

കഴിഞ്ഞ നവംബർ 17നായിരുന്നു സംഭവം.

 മഹാരാഷ്ട്ര സ്വദേശികളായ സ്വർണ വ്യാപാരികളുടെ കാറാണ് ആക്രമിച്ചത്. തട്ടിയെടുത്ത വാഹനത്തിൽ 3 കോടിയോളം  രൂപ ഉണ്ടായിരുന്നതായി പറയുന്നുണ്ട്.  

അന്തർ സംസ്ഥാന കവർച്ച സംഘത്തിലെ മുപ്പതോളം പേർ ഇൗ കേസിൽ കണ്ണികളാണെന്നുപൊലീസ് കരുതുന്നു. 

മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഉൗർജിതമാണ്.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama