go

പ്രളയാനന്തര പുനർനിർമാണം: ശിൽപശാല 13ന്

SHARE

കൽപറ്റ  ∙ പ്രളയാനന്തര വയനാടിന്റെ പുനർ നിർമാണത്തിനും സമഗ്ര വികസനത്തിനും ആവശ്യമായ പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായി യൂനിസെഫ്, വികാസ്പീ‍ഡിയ പോർട്ടൽ എന്നിവർ ചേർന്ന് ശിൽപശാല സംഘടിപ്പിക്കുന്നു. 13ന് രാവിലെ 10ന് സിവിൽ സ്റ്റേഷനിലെ എ.പി.ജെ. ഹാളിൽ കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിൽ പി.യു. ദാസ്, എൻ.ജെ. ചാക്കോ, യൂനിസെഫ് കോ–ഓർഡിനേറ്റർ അലക് ലോബോ എന്നിവർ ക്ലാസുകളെടുക്കും. 

വൈകിട്ട് 4.30ന് മാനന്തവാടി രൂപതയുടെ ഭവന നിർമാണ പദ്ധതി, കാരിത്താസ് ഇന്ത്യ സമഗ്ര പ്രളയ പുനരധിവാസ പദ്ധതി, സമാപന സമ്മേളനം എന്നിവ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുമെന്ന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. പോൾ കൂട്ടാല, വികാസ്പീഡിയ സംസ്ഥാന കോ–ഓർഡിനേറ്റർ സി.വി. ഷിബു എന്നിവർ അറിയിച്ചു. 

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama