go

പെരിക്കല്ലൂർ വീണ്ടും കടുവാ ഭീതിയിൽ

SHARE

പുൽപള്ളി ∙ പെരിക്കല്ലൂർ എമ്പത് കവലയിൽ കടുവയെ കണ്ടതായി അഭ്യൂഹം. പുത്തൻപുരയിൽ കുഞ്ഞുമോന്റെ ഭാര്യ ബിനു വിറക് എടുക്കാൻ മുറ്റത്തിറങ്ങിയപ്പോൾ കടുവയെ കണ്ടുവെന്ന് പ്രദേശവാസികൾ പറയുന്നു. വനപാലകർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി. തീ കത്തിച്ചും സെർച് ലൈറ്റുമുപയോഗിച്ച് നാട്ടുകാരുടെ സഹകരണത്തോടെ തോട്ടങ്ങളിൽ പരിശോധന നടത്തി.

കഴിഞ്ഞ ദിവസം ഭൂദാനംകുന്നിൽ പശുവിനെ വന്യജീവി ആക്രമിച്ച് പരുക്കേൽപിച്ചിരുന്നു. മരക്കടവിൽ കടുവാ ഭീതിയുണ്ടായതിനെ തുടർന്ന് കൂട് സ്ഥാപിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ പിന്നീട് സ്ഥലത്ത് കടുവയുടെ സാന്നിധ്യം കണ്ടെത്താനായില്ല. പശുവിനെ ആക്രമിച്ച സ്ഥലത്ത് ക്യാമറ സ്ഥാപിച്ചുവെങ്കിലും അതിലും ദൃശ്യങ്ങളൊന്നുമില്ല.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama