go

മാനന്തവാടിക്ക് വഴി തുറന്നു; ഇനി ശരിയാകേണ്ടത് വൈദ്യുതി വിതരണം

wayanad-road-damaged
കഴി‍ഞ്ഞ പ്രളയ കാലത്ത് വിണ്ട ബാവലി –മാനന്തവാടി–തലശ്ശേരി റോഡിൽ ഇക്കുറിയും അപകടഭീഷണിയായി രൂപം കൊണ്ട വിള്ളൽ. ബോയ്സ് ടൗൺ നാൽപത്തി രണ്ടാം മൈലിൽ റോഡ് ഇടിഞ്ഞ് താഴുന്ന അവസ്ഥയിലാണ് ഏകദേശം 50 മീറ്റർ നീളത്തിൽ റോഡിന് നടുവിലെ വിള്ളൽ. കഴിഞ്ഞ 4 ദിവസം മുൻപ് ഇവിടെ ചെറിയ തോതിൽ വിള്ളൽ രൂപപ്പെട്ടിരുന്നു. ഇന്നലെയും ഇവിടെ മണ്ണിടിച്ചിൽ തുടരുകയാണ്.
SHARE

മാനന്തവാടി ∙ വെള്ളം ഇറങ്ങി തുടങ്ങിയതോടെ പ്രളയത്തിൽ ഒറ്റപ്പെട്ട മാനന്തവാടിയിലേക്കുള്ള വഴികൾ തുറന്നു. പേര്യ ചുരം വഴി ഗതാഗതം സാധാരണ നിലയിലായി. പക്രംതളം ചുരം നന്നാക്കിയതോടെ  നിരവിൽപുഴ–കുറ്റ്യാടി വഴി ഇന്നലെ ബസ് സർവീസുകൾ നടത്തി.  മരം കടപുഴകി വീണ്  വൈദ്യുതി തൂണുകൾ  തകർന്നതിനാൽ വൈദ്യുതി വിതരണം വ്യാപകമായി തകരാറിലാണ്. മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാൻ കഴിയാത്തതിനാൽ പലരും പ്രയാസത്തിലാണ്. കെഎസ്ഇബി ജീവനക്കാർ രാവും പകലും അത്യധ്വാനം ചെയ്ത് പരമാവധി പ്രശ്നങ്ങൾ പരിഹരിച്ച് വരുന്നുണ്ട്. 

പ്രളയത്തിൽ കുടുങ്ങിയ നിരവധി യാത്രക്കാരെ കെഎസ്ആർടിസി പെരുവഴിയിലാക്കിയെന്ന് പരാതിയുയരുന്നു.   താഴെയങ്ങാടിയിലെ കെഎസ്ആർടിസി ഡിപ്പോയിൽ വെള്ളം കയറിയതോടെയാണ് ബസ് സർവീസുകൾ താറുമാറായത്. എന്നാൽ വെള്ളം ഇറങ്ങിയിട്ടും സർവീസുകൾ കാര്യക്ഷമമായി  നടത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് യാത്രക്കാർ പറയുന്നത്. ശനിയാഴ്ച ടാക്സി ജീപ്പുകളെയാണ് യാത്രക്കാർ ആശ്രയിച്ചത്. 

റോഡിൽ വെള്ളം  കയറാത്ത റൂട്ടുകളായ ആനപ്പാറ, പുൽപള്ളി, കുട്ട സർവീസുകൾ മാത്രമാണ്  ശനിയാഴ്ച  സർവീസ് നടത്തിയത്. മുൻവർഷം താഴെയങ്ങാടിയിലെ ഡിപ്പോയിൽ വെള്ളം കയറിയത് കണക്കിലെടുത്ത്  ബസ് ഓപ്പറേഷൻ മൈസൂരു റോഡിലെ പഴയ ഡിപ്പോ  കേന്ദ്രീകരിച്ച് നടത്താമായിരുന്നു എന്നും അഭിപ്രായം  ഉയരുന്നുണ്ട്. അതേസമയം സർവീസുകൾ എല്ലാം കുഴപ്പമില്ലാതെ നടത്തുന്നുണ്ടെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. 

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama