go

ദുരിതാശ്വാസ ക്യാംപിലും കണ്ണീരൊഴിയാതെ ഈ അമ്മ

wayanad-devika
കാണാതായ ദേവികയുടെ അമ്മ മിനി മറ്റ് മക്കളോടൊപ്പം താൽക്കാലിക ഷെഡിനു മുന്നിൽ.
SHARE

പനമരം∙ പരിയാരം പൊയിൽ കാട്ടുനായ്ക്ക കോളനിയിലെ ബാബുവിന്റെ ഭാര്യ മിനിയുടെ കണ്ണീർ തോരുന്നില്ല.ഒന്നര വയസ്സുകാരി മകൾ ദേവികയെ കാണാതായിട്ട് 18 ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു.  മറ്റ് മക്കൾക്ക് ഭക്ഷണം പോലും വയർ നിറച്ച് കൊടുക്കാൻ കഴിയാത്തതിന്റെ സങ്കടം വേറെ. ഇവർ. കഴിഞ്ഞ 28 ന് ചെറിയമ്മയുടെ സമീപം കളിക്കുന്നതിനിടെ കാണാതായ മകൾക്കായി നാട്ടുകാരും വീട്ടുകാരും അധികാരികളും ചേർന്ന് നാടും പുഴയും അരിച്ചുപെറുക്കി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഈ കോളനിയോടു ചേർന്നുള്ള പനമരം വലിയ പുഴയിൽ കുട്ടി വീണതാകാം എന്ന വിശ്വാസത്തിലാണ് കോളനിക്കാരും ജനങ്ങളും. ഇവർ താമസിച്ചിരുന്ന കൂര  ഇതിനിടെ പുഴ കരകവിഞ്ഞ് വെള്ളത്തിനടിയിലായി. ഇതോടെ ഇവരും കോളനിയിലെ മറ്റുള്ളവരും  പട്ടികവർഗ വികസന വകുപ്പിന്റെ പരിയാരം കുന്നിലെ വിദ്യാകേന്ദ്രത്തിന്റെ ഷെഡിലേക്ക് താമസം മാറ്റിയിരുന്നു.

പൊയിൽ കോളനിയിലെ 4 കുടുംബങ്ങളിലെ 21 പേരും ഇവിടെ അഭയം തേടിയെങ്കിലും ഇവരെ അന്വേഷിക്കാനോ ഭക്ഷണം പോലും നൽകാനോ ആരും എത്തിയിട്ടില്ല എന്നാണ് ഇവരുടെ പരാതി. ഇതിനടുത്ത കോളനിയിലെ ഊരുമിത്രം അംഗമായ കല്യാണി സൻമനസ്സുകൊണ്ട് നൽകുന്ന ആഹാരം കഴിച്ചാണ് കഴിഞ്ഞ 5 ദിവസമായി ഇവർ ജീവൻ നിലനിർത്തുന്നത്.

പെരുന്നാൾ ദിനത്തിൽ കുറച്ച് യുവാക്കൾ കൊണ്ടുവന്ന ഭക്ഷണമൊഴിച്ചാൽ ഒരു തരി ഭക്ഷണം പോലും കിട്ടിയിട്ടില്ലെന്ന് ഇവർ പറയുന്നു. ഇളയ മകളെ നഷ്ടപ്പെട്ട ദുഃഖത്തിനിടയിലും മറ്റു മക്കളുടെ വയർ വിശക്കുന്നതു കാണാനാണ് ഈ അമ്മയുടെ വിധി.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama